മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒന്നര കോടി രൂപ നൽകി



കണ്ണൂർ: വയനാടിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള സംഭാവനയായി കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് നൽകുന്ന ഒന്നര കോടി രൂപയുടെ ചെക്കും ബോർഡിലെ ജീവനക്കാരുടെ വക 1,70,000 രൂപയുടെ ചെക്കും തൊഴിൽ, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിക്ക് ബോർഡ് ചെയർമാൻ കെ കെ ദിവാകരൻ കൈമാറി. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ രഞ്ജിത്ത് പി. മനോഹർ പങ്കെടുത്തു.

*ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ കൈമാറി*

കേരള സർക്കാരിന്റെ വ്യവസായ വകുപ്പിനു കീഴിൽ പാപ്പിനിശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന  പൊതുമേഖലാ സ്ഥാപനമായ കെ സി സി പി എൽ വയനാട് ദുരന്ത ബാധിതരെ സഹായിക്കുന്നതിനനായി അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്  നൽകി. 

കമ്പനി വിഹിതവും ചെയർമാന്റെ ഒരു മാസത്തെ അലവൻസും ഓഫീസർമാരുടെ രണ്ട് ദിവസത്തെ ശമ്പളവും ജീവനക്കാരുടെയും തൊഴിലാളികളുടെയും ഒരു ദിവസത്തെ വേതനവും ചേർത്താണ് സമാഹരിച്ചത്. കെസിസിപിഎൽ ചെയർമാൻ ടി.വി രാജേഷും മാനേജിംഗ് ഡയരക്ടർ ആനക്കൈ ബാലകൃഷ്ണനും ചേർന്ന് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കെ വി സുമേഷ് എംഎൽഎക്ക് കൈമാറി. നേരത്തേ ഒരു ലോഡ് അണുവിമുക്ത ഉത്പന്നങ്ങൾ വയനാട് ജില്ലാ നോഡൽ ഓഫീസർക്ക് കൈമാറിയിരുന്നു.




0/Post a Comment/Comments