യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കേരളത്തിന് സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ. ഓഗസ്റ്റ് മൂന്ന്, നാല് തീയതികളിലാണ് മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും സര്‍വീസ് നടത്തുക.മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരം കൊച്ചുവേളി റെയില്‍വേ സ്റ്റേഷന്‍ വരെയാണ് സ്‌പെഷ്യല്‍ സര്‍വീസ്. ശനിയാഴ്ച രാത്രി 7.30ന് മംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ (06041) ഞായറാഴ്ച രാവിലെ എട്ട് മണിക്ക് കൊച്ചുവേളിയില്‍ എത്തിച്ചേരും.ഓഗസ്റ്റ് നാലാം തീയതി ഞായറാഴ്ചയാണ് മടക്കയാത്ര. വൈകുന്നേരം 6.40ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ (06042) തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ മംഗളൂരുവില്‍ എത്തിച്ചേരും. മലബാര്‍ മേഖലയിലേക്കും തെക്കന്‍ കേരളത്തിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്ക് ഫലപ്രദമായി ഉപയോഗിക്കത്തക്ക രീതിയിലാണ് സ്‌പെഷ്യല്‍ സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. എട്ട് സ്ലീപ്പര്‍ കോച്ചുകളും ഏഴ് സെക്കന്‍ഡ് ക്ലാസ് ജനറല്‍ കോച്ചുകളുമാകും ട്രെയിനില്‍ യാത്രക്കാര്‍ക്കായി ഉണ്ടാകുക. എ.സി കോച്ചുകള്‍ ഉണ്ടായിരിക്കില്ല.മംഗളൂരു, കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശ്ശൂര്‍, ആലുവ, എറണാകുളം ജംഗ്ഷന്‍, ആലപ്പുഴ, കായംകുളം, കൊല്ലം, കൊച്ചുവേളി എന്നിവിടങ്ങളിലാണ് സ്‌പെഷ്യല്‍ ട്രെയനിന് സ്റ്റോപ്പുള്ളത്. വാരാന്ത്യങ്ങളില്‍ മലബാറിലേക്കും തിരിച്ചും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ദിവസേന മൂന്ന് ട്രെയിനുകള്‍ തിരുവനന്തപുരത്ത് നിന്ന് മംഗളൂരുവിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്നുണ്ടെങ്കിലും അവധി ദിവസങ്ങളില്‍ ഇത് പര്യാപ്തമല്ല.
Post a Comment