മാനന്തവാടി - മട്ടന്നൂർ വിമാനത്താവളം നാല് വരി പാത നിർമാണം ഉടൻ


മാനന്തവാടി - കണ്ണൂർ വിമാനത്താവളം   പുതിയ റോഡ് പദ്ധതിയുടെ 4(1) നോട്ടിഫിക്കേഷൻ കളക്ടർക്ക് സമർപ്പിച്ചതായി KIFB ഉദ്യോഗസ്ഥർ എംഎൽഎ വിളിച്ച് ചേർത്ത അവലോകന യോഗത്തിൽ അറിയിച്ചു .
കഴിഞ്ഞദിവസം നിയമസഭയിൽ മട്ടന്നൂർ എംഎൽഎ കെ കെ ശൈലജ ടീച്ചറുടെ ചോദ്യത്തിന്  പൊതുമരാമത്ത് മന്ത്രി റിയാസ് മട്ടന്നൂർ മാനന്തവാടി റോഡിൻറെ പ്രവർത്തിയെക്കുറിച്ച് അറിയിച്ചിട്ടുണ്ട്. 
ഗസറ്റ് വിജ്ഞാപനം വരുന്നതോടെ സാമൂഹിക ആഘാത പഠനം നടത്താനാകും അമ്പായത്തോട് തുടങ്ങി വിമാനത്താവളം വരെ 40 കിലോമീറ്റർ ദൂരത്തിൽ 24 മീറ്റർ വീതിയിൽ നാലുവരിപ്പാത പണിയുന്നതിനുള്ള അലൈൻമെന്റ് പൂർത്തിയായ സാഹചര്യത്തിലാണ് 4 (1) നോട്ടിഫിക്കേഷൻ ആയി കളക്ടർക്ക് സമർപ്പിച്ചത് എന്ന് KIFB അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ പി സരിത്ത് യോഗത്തെ അറിയിച്ചു ആറുമാസം കൊണ്ട് സാമൂഹിക ആഘാത പഠനം പൂർത്തിയാക്കണം പിന്നീട് ഓരോ വീടിന്റെയും സ്ഥലങ്ങളുടെയും ഏറ്റെടുക്കുവാനുള്ള സർവ്വ റവന്യു വിഭാഗം നടത്തുന്നതിനായി 11( 1) നോട്ടിഫിക്കേഷൻ നടത്തണം ആറുമാസത്തിനകം പൂർത്തീകരിച്ച് വില നിശ്ചയിച്ച് ഭൂമി ഏറ്റെടുക്കുന്നതിനുള്ള  19(1)നോട്ടിഫിക്കേഷൻ നടത്തും തുടർന്ന് ടെൻഡർ ഘട്ടത്തിലേക്ക് കടക്കാനാവും KIFB ഫണ്ടിൽ നിന്നും 2000 കോടി രൂപ ചെലവഴിച്ച് പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയിൽ 974 കോടി രൂപയാണ് സ്ഥലം ഏറ്റെടുക്കൽ പ്രതീക്ഷിക്കുന്നത് അമ്പായത്തോട് മുതൽ ബോയ്സ് ടൗൺ വരെ 5.76 കിലോമീറ്റർ ദൂരം 39 കോടി രൂപയ്ക്ക് നവീകരിക്കുന്ന പ്രവർത്തിക്ക് ഭരണാനുമതി ലഭിച്ചതാണ് 12 മീറ്റർ വീതിയിൽ റോഡ് നവീകരിക്കുന്നതിനും സ്ഥലം സൗജന്യമായി ലഭിച്ചു ബോയ്സ് ടൗൺ റോഡിൽ പാറകളും മറ്റും ഇടിഞ്ഞ് വീണ പശ്ചാത്തലത്തിൽ അപകട സാധ്യതയുള്ള കല്ലുകൾ പൊട്ടിച്ചു നീക്കുന്നതിന് വനംവകുപ്പിന് അപേക്ഷ നൽകിയിട്ടുണ്ട്

0/Post a Comment/Comments