ഉറങ്ങിക്കിടന്ന മകനെ അച്ഛൻ കുത്തിക്കൊന്നുഇന്ന് പുലർ‌ച്ചെയാണ് ദാരുണ സംഭവം.

കോഴിക്കോട്: ഉറങ്ങിക്കിടന്ന മകനെ അച്ഛൻ കുത്തി കൊന്നു. കൂടരഞ്ഞി പൂവാറൻതോടിലാണ് ദാരുണ സംഭവം. ബിജു എന്ന ജോൺ ചെരിയന്‍പുറത്താണ് മകൻ ക്രിസ്റ്റിയെ (24) മദ്യ ലഹരിയിൽ കുത്തി കൊന്നത്.

ഇന്ന് പുലർച്ചെയാണ് സംഭവം. മദ്യപാനത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നു പൊലീസ് പറയുന്നു. ജോണിനെ കസ്റ്റഡിയിലെടുത്തു.

കിടന്നുറങ്ങുകയായിരുന്ന ക്രിസ്റ്റിയെ ജോൺ കത്തി കൊണ്ടു നെഞ്ചിൽ കുത്തിയാണ് കൊന്നത്. സ്ഥിരമായി മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടാക്കുന്ന ആളാണ് ജോൺ. മരിച്ച ക്രിസ്റ്റിയുടെ മൃതദേഹം കോഴിക്കോട് മെ‍ഡിക്കൽ കോളജിൽ.

0/Post a Comment/Comments