വയനാട് ഉരുൾപൊട്ടലിൽ പത്തുനാൾ നീണ്ട രക്ഷാദൗത്യം അവസാനിപ്പിച്ച് ദുരന്തബാധിത പ്രദേശങ്ങളായ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ നിന്നും സൈന്യം മടങ്ങുന്നു. ഭരണകൂടത്തിന് നന്ദിയെന്ന് സൈന്യം അറിയിച്ചു. സംഘത്തിന് സർക്കാരും ജില്ലാ ഭരണകൂടവും ചേർന്ന യാത്രയയപ്പ് നൽകി.
സൈന്യത്തിന്റെ 500 അംഗ സംഘമാണ് മടങ്ങുന്നത്. ഇനി ബെയ്ലി പാലവും മെയിന്റനന്‍സ് സംഘവും മാത്രമാണ് വയനാട്ടിൽ തുടരുക. സൈന്യത്തിന്റെ സേവനത്തിന് മന്ത്രിമാരായ എ.കെ ശശീന്ദ്രനും
റിയാസും നന്ദി അറിയിച്ചു. ഹെലികോപ്റ്റർ സെർച്ച് ടീമും അടുത്ത നിർദേശം വരുന്നത് വരെ തുടരും. ബാക്കിയുള്ളവരാണ് മടങ്ങുകയെന്നും സൈന്യം അറിയിച്ചു.
രക്ഷാപ്രവർത്തനം പൂർണമായും എൻഡിആർഎഫ്, എസ്ഡിആർഎഫ്, ഫയർഫോഴ്സ്, പൊലീസ് എന്നീ സേനകൾക്ക് കൈമാറുമെന്നും സൈന്യം അറിയിച്ചു. തിരുവനന്തപുരം, കോഴിക്കോട്, ബംഗളൂരു എന്നിവടങ്ങളിൽ നിന്നുള്ള ബറ്റാലിയൻ അംഗങ്ങളാണിവർ. തെരച്ചിലിനുള്ള എല്ലാ സഹായങ്ങളും മറ്റ് സഹായങ്ങളും നൽകിയാണ് സൈന്യം മടങ്ങുന്നത്.
Post a Comment