കണ്ണൂർ:
ബാലഗോകുലത്തിൻ്റെ ആഭിമുഖ്യത്തിൽ ആഗസ്‌ത് 26 തിങ്കളാഴ്ച നടക്കുന്ന ശ്രീകൃഷ്‌ണജയന്തി ബാലദിനാഘോഷങ്ങൾക്കും ശോഭായാത്രകൾക്കും ഉള്ള ഒരുക്കങ്ങൾ ജില്ലയിൽ പൂർത്തിയായി. ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് ആഗസ്ത് 22 വ്യാഴാഴ്ച ജില്ലയിലെ 3000 ഓളം സ്ഥലങ്ങളിൽ പതാകയുയർത്തി.
തുടർന്ന് കുട്ടികൾക്കുള്ള കലാ വൈജ്ഞാനിക മത്സരങ്ങളും സാംസ്കാരിക സമ്മേളനങ്ങളും ഗോപൂജ, ഭജന സന്ധ്യ, ഉറിയടി, കൃഷ്‌ണഗാഥ സദസ് എന്നിവ ഒരാഴ്ചക്കാലം നടക്കും. തുടർന്ന് നടക്കുന്ന ശോഭയാത്രയിൽ ഉണ്ണികണ്ണൻമാർ, പൗരാണിക വേഷങ്ങളടങ്ങിയ നിശ്ചല ദൃശ്യങ്ങൾ,, ഗോപിക നൃത്തം, എന്നിവയും നടക്കും. പുണ്യമീ മണ്ണ്,പവിത്രമീ ജന്മം' എന്ന സന്ദേശമുയർത്തിയാണ് ബാലഗോകുലം ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.
വയനാട് പ്രകൃതിദുരന്തത്തിൻ്റെ പശ്ചാത്തലത്തില് ഈ വർഷം ആർഭാടങ്ങളില്ലാതെ ഭക്തിസാന്ദ്രമായ ശോഭായാത്രകൾ നടത്താനാണ് ബാലഗോകുലം നിശ്ചയിച്ചിട്ടുള്ളത്. വയനാട് ദുരന്തത്തിൽ ജീവജീവൻപൊലിഞ്ഞവർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചതിനുശേഷമായിരിക്കും ഓരോ ശോഭായാത്രയും ആരംഭിക്കുക. കൂടാതെ എല്ലാ ശോഭായാത്രയുടെ ഭാഗമായും വയനാടിനുവേണ്ടി സ്നേഹനിധി ശേഖരണം നടക്കും.
ഗ്രാമ നഗര പ്രദേശങ്ങളിലായി 500 ഓളം ശോഭയാത്രകളാണ് ജില്ലയിൽ ബാലഗോകുലം സംഘടിപ്പിച്ചിട്ടുള്ളത്. പ്രധാനപ്പെട്ട നഗരങ്ങളിൽ മഹാശോഭയാത്ര സംഗമങ്ങളും നടക്കും. കണ്ണൂർ നഗരത്തിൽ നടക്കുന്ന മഹാശോഭായാത്രയിൽ അമൃതാനന്ദമയീമഠം കണ്ണൂർ മഠാധിപതി അമൃതകൃപാനന്ദപുരി കൃഷ്‌ണവിഗ്രഹത്തിൽ മാല ചാർത്തി ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരത്ത് നടന്ന 16 ാമത് ദേശീയ കളരിപയറ്റ് ചാമ്പ്യൻഷിപ്പിൽ വിവിധ ഇനങ്ങളിൽ സ്വർണം നേടിയ പഞ്ചന അജയ്, ദേവിക ദീപക്, കാർത്തിക .എം എന്നിവർ ഗോകുലപതാക കൈമാറും.
Post a Comment