തിരുവനന്തപുരം: മുംബൈയിലെ ലോകപ്രശസ്ത ഡബ്ബാവാലകൾ കേരളത്തിൽ പാഠ്യ വിഷയമാണെന്ന് അറിഞ്ഞു അഭിമാനം കൊള്ളുകയാണ് ഈ മേഖലയിലെ നൂറുകണക്കിന് തൊഴിലാളികൾ. കേരളത്തിലെ ഒമ്പതാം ക്ലാസ് ഇംഗ്ലീഷ് സിലബസിൻ്റെ ഭാഗമായിരിക്കുകയാണ് മുംബൈയിൽ ജോലിയെടുക്കുന്ന ഡബ്ബാവാലകൾ.
പാഠപുസ്തകത്തിലെ അഞ്ച് പേജുള്ള അധ്യായത്തിലാണ് ഡബ്ബാവാലകളുടെ ജീവിതം പരാമർശിക്കുന്നത്. ‘ദി സാഗ ഓഫ് ദി ടിഫിൻ കാരിയേഴ്‌സ്’ എന്ന് പേരിട്ടിരിക്കുന്ന ഈ അധ്യായം യാത്രാ എഴുത്തുകാരായ ഹ്യൂഗും കോളിൻ ഗാൻ്റ്‌സറും ചേർന്നാണ് എഴുതിയത്. കേരള സ്റ്റേറ്റ് കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് (എസ്‌സിഇആർടി) 2024ലെ പുതുക്കിയ പാഠ്യപദ്ധതിയുടെ ഭാഗമായി ‘ഡബ്ബാവാല’കളുടെ പ്രചോദനാത്മകമായ യാത്രയെക്കുറിച്ചാണ് ഈ അധ്യായം അവതരിപ്പിക്കുന്നത്.
തങ്ങളുടെ ജീവിതം കേരള സ്‌കൂൾ സിലബസിൽ ഉൾപ്പെടുത്തിയ വിവരം അറിഞ്ഞയുടൻ, ലഭിച്ച അംഗീകാരത്തെ സ്വാഗതം ചെയ്ത് ഡബ്ബാവാലകൾ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് മെയിലിലൂടെ നന്ദി അറിയിച്ചു.
Post a Comment