കാഞ്ഞങ്ങാട് ട്രെയിനിടിച്ച്‌ മൂന്ന് സ്ത്രീകള്‍ മരിച്ചു

കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനുസമീപം മൂന്ന് സ്ത്രീകള്‍ ട്രെയിൻ തട്ടി മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

ശനിയാഴ്ച രാതി 7:15 നാണ് അപകടം. പാളം മുറിച്ചുകടക്കുന്നതിനിടയില്‍ ട്രെയിനിടിക്കുകയായിരുന്നു.

കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന്റെ വടക്കുഭാഗത്തുകൂടി പാളം മുറിച്ചു കടക്കുന്നതിനിടയില്‍ ഗുഡ്സ് ട്രെയിൻ ഇടിക്കുകയായിരുന്നു. മരിച്ചവർ കോട്ടയം സ്വദേശികളാണെന്ന് സൂചനയുണ്ട്. കാഞ്ഞങ്ങാട് കല്യാണത്തിനെത്തിയവരാണിവരെന്നാണ് വിവരം. മൂന്നുപേരുടെയും മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.






0/Post a Comment/Comments