കണ്ണൂർ: ചോദ്യക്കടലാസിന് മുന്നിലെ പിരിമുറുക്കം വിട്ട് വിദ്യാർത്ഥികൾ ഇനി അവധി ആഘോഷത്തിന്റെ നാളുകളിലേക്ക്. വിദ്യാലയങ്ങളിൽ ഓണാവധിയിക്കുമുമ്പുള്ള അവസാന പകൽ ആയിരുന്നു വെള്ളിയാഴ്ച.
പൂക്കളമൊരുക്കിയും ഓണ സദ്യയുണ്ടും മാവേലിയെ എഴുന്നള്ളിച്ചും പഴമയുടെ പൈതൃകത്തെ അവർ നെഞ്ചിലേററിയതോടെ വിദ്യാലയാങ്കണങ്ങൾ ഉത്സവ ലഹരിയിലായി. അധ്യാപകരും പി ടിഎയും ചേർന്ന് എല്ലാ വിദ്യാലയങ്ങളിലും വിപുലമായ പരിപാടികളാണ് നടത്തിയത്.
സദ്യയുണ്ണാൻ വാഴയിലയുമായി എത്തി വിദ്യാലയ അന്തരീക്ഷത്തെ പരിസ്ഥിതി സൗഹൃദമായി കാക്കാനും അവർ ശ്രദ്ധിച്ചു. വിപുലമായ ഓണ സദ്യയാണ് എല്ലാ വിദ്യാലയങ്ങളിലും ഒരുക്കിയതത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വലിയാഘോങ്ങളൊന്നും ഉണ്ടായില്ലെങ്കിലും എല്ലാ വിദ്യാലയങ്ങളിലും പൂക്കളവും ഓണ സദ്യയും ഉണ്ടായിരുന്നു.
അധ്യാപകരും പി ടി എയും രക്ഷിതാക്കളും നാട്ടുകാരും ചേർന്ന കൂട്ടായ്മ്മയിലൂടെ ഒരുക്കിയ സാദ്യയാണ് വിദ്യാർത്ഥികൾ ആസ്വദിച്ച് കഴിച്ചത്. വിവിധ കലാപരിപാടികളും പലവിദ്യാലയങ്ങളിലും ഉണ്ടായി.
Post a Comment