സ്പീക്കർ എഎൻ ഷംസീറിന്റെ മാതാവ് അന്തരിച്ചു.


കണ്ണൂർ: നിയമസഭാ സ്പീക്കറും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ എഎൻ ഷംസീറിന്റെ മാതാവ് കോടിയേരി മാടപ്പീടിക ആമിനാസിൽ എഎൻ സറീന (70) അന്തരിച്ചു. അസുഖത്തെ തുടർന്ന് തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. പരേതരായ കെ പി അബൂബക്കറിന്റെയും എഎൻ ആസിയുമ്മയുടെയും മകളാണ്.

ഭർത്താവ്: പരേതനായ കോമത്ത് ഉസ്മാൻ. മറ്റു മക്കൾ: എഎൻ ഷാഹിർ (ബിസിനസ്), എഎൻ ആമിന. മരുമക്കൾ: ആയിഷ ഫൈജീൻ (പള്ളിത്താഴ), ഡോ. ഷഹല (കണ്ണൂർ), എ കെ നിഷാദ് (മസ്കറ്റ്).

സഹോദരങ്ങൾ: എഎൻ ജമീല, എഎൻ റംല, എഎൻ റഹ്മ, എഎൻ സാബിറ, എഎൻ അബ്ദുൾ സലാം, എഎൻ വാഹിദ. ഖബറടക്കം ഞായറാഴ്ച ഒന്നിന് കോടിയേരി വയലളം ജുമാ മസ്ജിദ് ഖബറിസ്താനിൽ.

0/Post a Comment/Comments