കോഴിക്കോട്: ഡ്രൈവിങ് ലൈസൻസ് കയ്യില്‍ ഇല്ലെന്നു കരുതി പോലീസ് പരിശോധനയെ ഇനി മുതല്‍ പേടിക്കേണ്ട. ഡ്രൈവിങ് ലൈസൻസ് മൊബൈലില് കാണിച്ചാല് പരിശോധിക്കുന്ന ഉദ്യോഗസ്ഥര് സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി.
ഗണേഷ്കുമാര് അറിയിച്ചു. കോഴിക്കോട് കെഎസ്‌ആര്ടി ബസ് സ്റ്റാന്ഡില് ആരംഭിച്ച ശീതീകരിച്ച വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്വഹിക്കുകയായിരുന്നു അദ്ദേഹം.
പുതിയ ഡ്രൈവിങ് ലൈസന്സ് ലഭിക്കുന്നതിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാൻ ഡിജിറ്റല് ലൈസന്സുകള് ആവിഷ്കരിക്കും. ചിത്രവും, ക്യു.ആര്.കോഡുമുള്ള ഡ്രൈവിങ് ലൈസന്സ് മൊബൈലുഡ്രൈവിങ് ലൈസൻസ് പൂർണമായും ഡിജിറ്റലാക്കാനുള്ള നീക്കത്തിലാണ് മോട്ടോർ വാഹന വകുപ്പ്കളിലേക്ക് ഡൗണ്ലോഡ് ചെയ്യാം. കാര്ഡ് അച്ചടിക്കുന്നതിനും അയക്കാനുള്ള തപാല്ക്കൂലിയിനത്തിലും വാങ്ങുന്ന 100 രൂപ കുറച്ചായിരിക്കും ഇനി ഡ്രൈവിങ് ലൈസന്സ് ഫീസ് ഈടാക്കുകയെന്നും മന്ത്രി പറഞ്ഞു.
. ഡിജിറ്റലാക്കുന്നതോടെ ലൈസൻസിന്റെ ഒർജില്‍ പകർപ്പ് വിതരണം ചെയ്യുന്നത് നിർത്തലാക്കും. ഡ്രൈവിങ് ലൈസൻസ് അപേക്ഷകള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കുന്നതിനാണ് ഗതാഗത കമ്മീഷണർ സി.എച്ച്.നാഗരാജു ഡ്രൈവിങ് ലൈസൻസ് പൂർണമായും ഡിജിറ്റലാക്കാനുള്ള ശുപാർശ ഗതാഗത മന്ത്രിക്ക് സമർപ്പിച്ചത്. ഡിജിറ്റലാക്കുന്നതോടെ ലൈസൻസ് കയ്യില്‍ കിട്ടാനുള്ള കാത്തിരിപ്പ് ഒഴിവാക്കാനാകും. ഡ്രൈവിങ് ടെസ്റ്റ് പാസാകുന്ന ദിവസം തന്നെ ഡിജിറ്റല്‍ ലൈസൻസും കയ്യില്‍ കിട്ടും.
Post a Comment