ഇന്ന് വിനായക ചതുർത്ഥി. മഹാദേവന്റെയും പാർവ്വതി ദേവിയുടെയും പുത്രനായ ഗണപതി ഭഗവാന്റെ ജന്മദിനമാണ് വിനായക ചതുർത്ഥിയായി ആഘോഷിക്കുന്നത്.
ചിങ്ങമാസത്തിലെ കറുത്തവാവ് കഴിഞ്ഞ് വരുന്ന വെളുത്ത പക്ഷ ചതുർത്ഥിയാണ് ഗണപതിയുടെ ജന്മദിനം.
ഗണപതിയുടെ ജന്മനക്ഷത്രം ചതുർത്ഥി ആയതിനാൽ അത്തം ചതുർത്ഥി എന്നും ഈ ദിവസം അറിയപ്പെടുന്നുണ്ട്.ഉത്തരേന്ത്യയിലാണ് വിനായക ചതുർത്ഥി ആഘോഷം കൂടുതലായി കാണപ്പെടുന്നത്. വിനായക ചതുർതഥി ദിവസം വ്രതം എടുത്ത് ഗണേശ പൂജ ചെയ്താൽ അഭിഷ്ടകാര്യങ്ങൾ സാധിക്കുമെന്നാണ് വിശ്വാസം . 14 ചതുർത്ഥി വ്രതങ്ങളാണ് ഉളളത്. ഇതിൽ ഏറ്റവും പ്രാധാന്യമുളളത് വിനായക ചതുർത്ഥി ആണ്. ഈ ദിവസം വൈകീട്ട് ചന്ദ്രനെ ദർശിച്ചാൽ അപവാദ ശ്രവണം ഉണ്ടാകുമെന്നും പറയപ്പെടുന്നു.
ചതുർത്ഥി ദിവസം ഗണപതി ഹോമം നടത്തുന്നത് ഐശ്വര്യപ്രദമാണ്. അഷ്ടദ്രവ്യങ്ങൾ ഹോമിച്ച് ഗണപതിയെ പ്രസാദിപ്പിച്ചാൽ അതിന്റെ ഗുണം ഒരു വർഷക്കാലം നിലനിൽക്കുമെന്ന് വിശ്വാസം
ശുക്ല ചതുര്‍ഥിക്ക് തുടങ്ങുന്ന വിനായക ഉത്സവം പത്ത് ദിനമാണ് നീണ്ട് നില്‍ക്കുന്നത്. അനന്ത ചതുര്‍ദശിക്കാണ് ആഘോഷങ്ങള്‍ അവസാനിക്കുക. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ വിവിധ തരം ചടങ്ങുകളോടെയാണ് വിനായക ചതുര്‍ഥി ആഘോഷിക്കുന്നത്. ശുഭ കാര്യങ്ങള്‍ തുടങ്ങുന്നതിന് മുന്‍പ് ഗണേശന്റെ അനുഗ്രഹം നേടുന്നത് മാര്‍ഗതടസങ്ങളൊഴിവാകാന്‍ സഹായിക്കുമെന്നാണ് വിശ്വാസം.
അരിപ്പൊടി ഉപയോഗിച്ച് കോലം വരച്ചും പുതുതായി വാങ്ങിയ വിനായക പ്രതിമ അലങ്കരിച്ചും വിനായക ചതുര്‍ഥി ആഘോഷിക്കുന്നു.
ഹൈന്ദവ ദര്‍ശനത്തിലെ എല്ലാ രൂപങ്ങളേയും ദൈവങ്ങളേയും പോലെ തന്നെ ഗണപതിയുടെ രൂപത്തിനും അതിന്‍റേതായ ബിംബ കല്‍പ്പനകളുണ്ട്. ആദ്യ നാദമായ പ്രണവസ്വരൂപമായാണ് ഗണേശനെ കണക്കാക്കുന്നത്. ശിവശക്തി സംഗമത്തിലൂടെ ആദ്യം പ്രണവവും പിന്നീട് തേജോരൂപിയായ സ്കന്ദനുമുണ്ടായെന്നാണ് വിശ്വാസം .
വിഘ്നഹരനായ ഗണനാഥന് മുന്നിൽ പ്രപഞ്ചം തന്നെ നമിക്കുന്നുവെന്നാണ് ശാസ്ത്രം
Post a Comment