കണ്ണൂര്‍:ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം മേലെ ചൊവ്വയിലെ മേല്‍പ്പാലം നിര്‍മ്മാണം യാഥാര്‍ത്ഥ്യമാകുന്നു. ഒക്ടോബര്‍ ആദ്യവാരം നിര്‍മ്മാണോദ്ഘാടനം നടത്താനാണ് ലക്ഷ്യമിടുന്നത്.
അതിനുമുന്‍പ് തന്നെ പ്രവൃത്തി തുടങ്ങിയേക്കും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ -ഓപ്പറേറ്റീവ് സൊസൈറ്റിയാണ് മേല്‍പ്പാലം നിര്‍മിക്കാനുള്ള ടെന്‍ഡര്‍ നേടിയത്. 24.54 കോടി രൂപ ചെലവിലാണ് പാലം നിര്‍മ്മിക്കുക.
ടെന്‍ഡറിന് ശേഷമുള്ള സാങ്കേതിക തടസ നടപടിക്രമങ്ങള്‍ അതിവേഗം പൂര്‍ത്തിയാക്കി ഉടന്‍ നിര്‍മ്മാണം തുടങ്ങാനാത്ത് റോഡ് ന് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്പ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് കേരള ( ആര്‍. ബി. ഡി. സി.കെ) ആലോചിക്കുന്നത്. രണ്ടു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കണമെന്നാണ് കരാറിലെ വ്യവസ്ഥ അതിനു മുന്‍പെ തന്നെ പൂര്‍ത്തിയാക്കാനുള്ള പരിശ്രമം നടത്തിയേക്കും.
കണ്ണൂര്‍ നഗരത്തിലെ ഗതാഗത കുരുക്കഴിക്കാനുള്ള പദ്ധതികളില്‍ പ്രധാനപ്പെട്ടതാണ് മേലെ ചൊവ്വയിലെ മേല്‍പ്പാലം. അതു യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ശ്രമത്തിനും കാത്തിരിപ്പിനും വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 2016-ലാണ് അടിപ്പാതയ്ക്കുള്ള പദ്ധതി റോഡ് സ് ആന്‍ഡ് ബ്രിഡ്ജ്‌സ് ഡവലപ്പ്‌മെന്റ് കോര്‍പറേഷന്‍ തയ്യാറാക്കുന്നത്. 2018ല്‍ ഭൂമി ഏറ്റെടുക്കല്‍ തുടങ്ങി 2021 ല്‍ പൂര്‍ത്തിയായി ഇതിനു ശേഷമാണ് അടിപ്പാത കുടിവെള്ള പെപ്പുകള്‍ തകര്‍ക്കുമെന്ന പ്രശ്‌നം ഉയര്‍ന്നുവന്നത്.
ഇവിടെ ഭൂമിക്കടിയിലുള്ള വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ്‌ലൈന്‍ മാറ്റണമെങ്കില്‍ അഞ്ചുകോടിയോളം രൂപ ചെലവുവരുമെന്നായിരുന്നു വാട്ടര്‍ അതോറിറ്റിയുടെ കണക്ക്. മാത്രമല്ല പ്രവൃത്തിക്കിടെ എന്തെങ്കിലും സംഭവിച്ചാല്‍ കണ്ണൂര്‍ നഗരത്തിലെ കുടിവെള്ളം മുട്ടുമെന്ന അവസ്ഥയുമുണ്ടാകും. ഇതോടെയാണ് 2023 ല്‍ ബദലായി മേല്‍പ്പാലമാകാമെന്ന് തീരുമാനിച്ച് വിശദമായ പദ്ധതിരേഖ തയ്യാറാക്കിയത്. പദ്ധതിക്ക് കിഫ്ബി അംഗീകാരം കിട്ടുകയും ചെയ്തു.
2024 ല്‍ റീ ടെന്‍ഡറിനുള്ള നടപടികള്‍ തുടങ്ങി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് റീ ടെന്‍ഡര്‍ വിളിച്ചുവെങ്കിലും ഒരു കമ്ബിനി മാത്രമാണ് പങ്കെടുത്തത്. എന്നാല്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ കുടുങ്ങി മുന്‍പോട്ടു പോയില്ല തെരഞ്ഞെടുപ്പ് കഴിഞ്ഞ് വീണ്ടും ടെന്‍ഡര്‍ വിളിച്ചപ്പോള്‍ മൂന്ന് കമ്ബിനികള്‍ പങ്കെടുത്തു. ഇതില്‍ ഊരാളുങ്കലിനാണ് ടെന്‍ഡര്‍ ലഭിച്ചത്.
424. 60 മീറ്റര്‍ നീളവും ഒന്‍പതു മീറ്റര്‍ വീതിയുമാണ് നിര്‍ദ്ദിഷ്ട മേല്‍പ്പാലത്തിന്റെത്. ഇതില്‍ ഏഴു മീറ്ററാണ് ഗതാഗതത്തിന് ഉപയോഗിക്കുക. വേൾഡ് വിഷൻ ന്യൂസ് ചക്കരക്കൽ. രണ്ടു സര്‍വീസ് റോഡുകള്‍ ഉള്‍പ്പെടെ ആകെ 24 മീറ്ററാകും വീതി. ആറു പിയറുകളിലായാണ് പാലം നിര്‍മ്മിക്കുക. നടുവിലത്തെ പിയര്‍ 35 മീറ്ററുണ്ടാകും. സര്‍വീസ് റോഡിന് 600 മീറ്റര്‍ നീളവും ഓവുചാല്‍ ഉള്‍പ്പെടെ ഏഴു മീറ്റര്‍ വീതിയുമുണ്ടാകും.
മേലെ ചൊവ്വയിലെ കുരുക്കഴിക്കാന്‍ നേരത്തെ അടിപ്പാതയാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും വാട്ടര്‍ അതോറിറ്റിയുടെ പ്രധാന സംഭരണിയിലേക്കും കണ്ണൂര്‍ നഗരത്തിലേക്കുമുള്ള കുടിവെള്ള പെപ്പ് ലൈന്‍ മാറ്റുന്നതിലെ പ്രായോഗികവും സാങ്കേതികവുമായ ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് മേല്‍പ്പാലം പണിയാന്‍ തീരുമാനിച്ചത്.
Post a Comment