കണ്ണൂർ-തലശ്ശേരി റൂട്ടിൽബസ് സമരം 22 മുതൽ


കണ്ണൂർ: കണ്ണൂരിൽ നിന്ന് തലശ്ശേരിയിലേക്ക് സർവീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് അടക്കമുള്ള ബസുകൾ 22 മുതൽ അനിശ്ചിത കാലത്തേക്ക് സർവീസ് നിർത്തിവെക്കാൻ ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് കോഡിനേഷൻ കമ്മിറ്റി അറിയിച്ചു.

കണ്ണൂർ ബൈപ്പാസ് പണി പൂർത്തിയാകുമ്പോൾ കണ്ണൂരിൽ നിന്ന് തോട്ടട നടാൽ വഴി ഓടുന്ന ബസുകൾക്ക് നേരിട്ട് സർവീസ് റോഡിൽ പ്രവേശിക്കാൻ കഴിയാതെ ചാല അമ്പലം വരെ ഓടി തിരിച്ചുവരുമ്പോൾ ഏഴ് കിലോമീറ്റർ അധികം സഞ്ചരിക്കേണ്ടി വരും.

20 മിനുട്ടോളം കൂടുതൽ സമയവും എടുക്കും. ഇത് കാരണം ബസ് ഉടമകൾക്കും തൊഴിലാളികൾക്കും യാത്രക്കാർക്കും ഉണ്ടാകുന്ന ബുദ്ധിമുട്ട് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹാരം ആകാത്തതിൽ പ്രതിഷേധിച്ചാണ് സമരം.



0/Post a Comment/Comments