നിടുംപൊയില്‍ മാനന്തവാടി പേര്യ ചുരം റോഡില്‍ റോഡ് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തിക്കിടെ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു.2 പേര്‍ക്ക് പരിക്ക്.ചന്ദനത്തോട് സ്വദേശി പീറ്റര്‍ ചെറുവത്ത്(62)ആണ് മരിച്ചത്.മട്ടന്നൂര്‍ സ്വദേശി മനോജ്,കണിച്ചാര്‍ സ്വദേശി ബിനു, എന്നിവര്‍ക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച രാവിലെ ആണ് അപകടം.താഴ്ഭാഗത്ത് കോണ്‍ക്രീറ്റ് പ്രവര്‍ത്തിക്കായി കമ്പികെട്ടുന്നതിനിടെ മണ്ണിടിഞ്ഞാണ് അപകടം.
Post a Comment