തൊഴിൽമേളയിൽ 30 പേർക്ക് നിയമനം

കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി മട്ടന്നൂർ ഗവ.പോളി ടെക്നിക് കോളേജിൽ സംഘടിപ്പിച്ച പ്രയുക്തി തൊഴിൽ മേളയിൽ 30 പേർക്ക് നിയമനം ലഭിച്ചു. 146 പേരെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തി.

 തൊഴിൽമേള മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ ഷാജിത്ത് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മട്ടന്നൂർ നഗരസഭ കൗൺസിലർ പി.പി അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ച മേളയിൽ 16 തൊഴിൽ സ്ഥാപനങ്ങളും 330 തൊഴിലന്വേഷകരും പങ്കെടുത്തു. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ ആർ അശോകൻ, വി രജിത്ത്, ജി അബ്ദുൾറഹിം, രമേശൻ കുനിയിൽ എന്നിവർ സംസാരിച്ചു.



0/Post a Comment/Comments