കണ്ണൂർ, തലശ്ശേരി, ഇരിട്ടി താലൂക്കുകളിലെ വളപട്ടണം, പുഴാതി, പള്ളിക്കുന്ന്, കണ്ണൂർ-1, എളയാവൂർ, തലശ്ശേരി, കോട്ടയം, കീഴല്ലൂർ ആറളം, ചാവശ്ശേരി, കണിച്ചാർ, വിളമന, കരിക്കോട്ടക്കരി, കീഴൂർ വില്ലേജുകളിൽ സർവെ അതിരടയാള നിയമം സെക്ഷൻ 13 പ്രസിദ്ധീകരണത്തിന് സജ്ജമായി.
ഡിജിറ്റൽ സർവെ പൂർത്തിയാക്കി പ്രീ 9(2) എക്സിബിഷനും 9(2) എക്സിബിഷനും നടത്തിയ ശേഷം റവന്യൂ ഭരണത്തിന് കൈമാറുന്നതിനു വേണ്ടിയുള്ള അന്തിമ നടപടിയാണിത്. ഏങ്കിലും കാരണത്താൽ ഭൂവുടമയ്ക്ക് പ്രീ 9(2) എക്സിബിഷനിലോ 9(2) എക്സിബിഷനിലോ ഭൂമി സംബന്ധിച്ച വിവരങ്ങൾ പരിശോധിക്കുവാനോ അപേക്ഷ നൽകുവാനോ സാധിച്ചിട്ടില്ലെങ്കിൽ ഒക്ടോബർ 21 മുതൽ 25 വരെ ബന്ധപ്പെട്ട വില്ലേജുകളിൽ റിക്കാർഡുകൾ പരിശോധിക്കാമെന്ന് റീസർവേ അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.
Post a Comment