പത്തനംതിട്ട: ട്രെയിനില്‍ മലയാളി ദമ്പതികളെ ബോധം കെടുത്തി കവര്‍ച്ച. പത്തനംതിട്ട വടശ്ശേരിക്കര തലച്ചിറ സ്വദേശികളായ പി. ഡി. രാജു (70), ഭാര്യ മറിയാമ്മ (68) എന്നിവരാണ് കവര്‍ച്ചക്കിരയായത് സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണുകളും ബാഗും ഉള്‍പ്പെടെയുള്ള വിലപിടിച്ച വസ്തുക്കളെല്ലാം കവര്‍ന്നു. കൊല്ലം - വിശാഖപട്ടണം എക്‌സ്പ്രസില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
ദമ്പതികള്‍ ബര്‍ത്തിന് അരികില്‍ വെച്ചിരുന്ന ഫ്‌ലാസ്‌കിലെ വെള്ളത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയിരുന്നോ എന്ന സംശയമാണ് ഉയരുന്നത്. വെളളം കുടിച്ചതിന് ശേഷം ബോധരഹിതരായി എന്നാണ് ദമ്പതികള്‍ പറയുന്നത്.
ഇവര്‍ വെല്ലൂര്‍ സിഎംസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. സംഭവത്തില്‍ കാട്പാടി റെയില്‍വെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തമിഴ്‌നാട് ഹൊസൂറില്‍ സ്ഥിരതാമസക്കാരായ ദമ്പതികള്‍ നാട്ടില്‍ വന്നു മടങ്ങുമ്പോഴായിരുന്നു സംഭവം.
Post a Comment