ഇരിട്ടി: നാട്ടിൽ നടക്കുന്ന കഥകളി ഉത്സവം കാണാനെത്തിയ പുതുതലമുറ കഥകളിയെ തൊട്ടറിഞ്ഞ് മടങ്ങി. മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ നടക്കുന്ന തഞ്ചാവൂർ സൗത്ത് സോൺ കച്ചറൽ സെൻ്റർ കോട്ടയം തമ്പുരാൻ കഥകളി ഉത്സവത്തിലാണ് മുഴക്കുന്ന് മുടക്കോഴി പി പി ആർ എം യു പി സ്കൂൾ വിദ്യാർഥികൾ, അധ്യാപകരായ വിനോദ്‌കുമാർ, എൽജീന, മിഥുന എന്നിവർക്കൊപ്പ മെത്തിയത്. കുട്ടികൾക്ക് മുന്നിൽ കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ കഥകളിയുടെ ഉദ്ഭവത്തെ കുറിച്ചും മുഴക്കുന്നിൻ്റെ പ്രധാന്യത്തെ കുറിച്ചും കോട്ടയം തമ്പുരാനെ കുറിച്ചും വിശദീകരിച്ചു. തുടർന്നു നടന്ന കഥകളി ഡമോണ് സ്ടേഷനിൽ കലാമണ്ഡലം നവീൻ , കലാമണ്ഡലം അഖിൽ വർമ്മ, സദനം ശ്യാമളൻ, കലാമണ്ഡലം വിവേക്, കലാമണ്ഡലം അജിത് കുമാർ എന്നിവർ പിന്നണിയിൽ പങ്കാളികളായി.
വൈകീട്ട് കോട്ടയം തമ്പുരാൻ രചിച്ച ജനപ്രീയ ആട്ടക്കഥയായ കല്യാണസൗഗന്ധികത്തിൻ്റെ ശൗരിഗുണം മുതൽ ഘടോൽകചൻ വരെയുള്ള ഭാഗം അരങ്ങിലെത്തി. കലാമണ്ഡലം ഹരിനാരായണൻ ഭീമസേനൻ, കലാമണ്ഡലം വിവേക് ധർമ്മപുത്രൻ, കലാമണ്ഡലം ആദിത്യൻ ശ്രീകൃഷ്ണൻ, കലാമണ്ഡലം ഷിബിചക്രവർത്തി ജഡാസുരൻ, കലാമണ്ഡലം സൂര്യനാരായണൻ രണ്ടാം ഭീമസേനനായും അരങ്ങ് കൊഴുപ്പിച്ചു. കലാനിലയം രാജീവ്, പനയൂർ കുട്ടൻ, സദനം സായികുമാർ സംഗീത സാന്ദ്രമാക്കി, കലാമണ്ഡലം ബാലസുന്ദരൻ, കലാനിലയം ഉദയൻ നമ്പൂതിരി, കലാമണ്ഡലം ഹരിഹരൻ, കലാമണ്ഡലം പ്രശാന്ത് മേളം പകർന്നു നൽകി. കലാമണ്ഡലം മുരളി, കലാമണ്ഡലം സുധീഷ് ആഹാര്യത്തിന് മാറ്റുകൂട്ടി.
ചെറുതുരുത്തി കഥകളി സ്കൂൾ ഡയറക്ടർ കലാ ഗോപാലകൃഷ്ണൻ പരിപാടികളുടെ ഏകോപനം നിർവഹിച്ചു. കലാമണ്ഡലം കൃഷ്ണകുമാർ സദനം ഭാസി എന്നിവർ പങ്കെടുക്കുന്ന കല്യാണ സൗഗന്ധികം രണ്ടാംഭാഗം ഇന്ന് അരങ്ങേറും.
Post a Comment