കാട്ടുപന്നിക്കൂട്ടം കാർഷിക വിളകൾ നശിപ്പിച്ചു


ജെഎൽജി ഗ്രൂപ്പിലെ
അഞ്ച് പേർ ചേർന്ന് 2 ലക്ഷം രൂപ ലോണെടുത്ത് നേന്ത്രവാഴ കൃഷിയിറക്കി.എന്നാൽ വാഴ കുലച്ച് പാകമായി വരുന്നതിനിടെ അപ്രത്യക്ഷതമായി എത്തിയ കാട്ടുപന്നിക്കൂട്ടം വാഴകൾ  നശിപ്പിച്ചു.അടയ്ക്കാത്തോട് മുട്ടുമാറ്റിയിലാണ് കാട്ടപന്നിക്കൂട്ടം നേന്ത്രവാഴ കൃഷി നശിപ്പിച്ചത്.
നശിപ്പിച്ചതിൽ കൂടുതലും കുലച്ച നേന്ത്ര വാഴകളാണ്.കൂടാതെ വാഴകളുടെ ചുവട് ഭാഗമാണ് നശിപ്പിച്ചതിലേറെയും.ചിലവാഴകൾ പൂർണ്ണമായും നശിപ്പിച്ചിട്ടുണ്ട്.75 വാഴകളാണ് കൃഷി ചെയ്തത് ഇതിൽ 50 വാഴകൾ കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചുവെന്ന് കർഷകൻ പറഞ്ഞു.
കാട്ടുപന്നിക്കൂട്ടം വാഴത്തോട്ടത്തിലേക്ക് കടക്കാതിരിക്കാൻ വല ഉപയോഗിച്ച് വേലി തീർത്തിരുന്നുവെങ്കിലും ഫലം കണ്ടില്ല.കർഷകന് കൃഷി ചെയ്ത് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ് മലയോരത്ത് ഉള്ളത്.വനൃമൃഗ ശല്യത്തിനെ അതിജീവിക്കാൻ കർഷകർ പാടുപെടുമ്പോൾ പരിഹാരമുണ്ടാക്കേണ്ട അധികാരികൾ നോക്കുകുത്തികളാകുന്ന കാഴ്ചയാണ് കാണുന്നത്.

0/Post a Comment/Comments