സുസ്ഥിര മാലിന്യ സംസ്‌കരണത്തിനായ് വ്യത്യസ്തം ഈ പ്രവര്‍ത്തനങ്ങള്‍



കണ്ണൂർ:
മാലിന്യമുക്ത നവകേരളത്തിനായി ഒക്ടോബര്‍ രണ്ടിന് മാങ്ങാട്ടിടം, കോട്ടയം, കുത്തുപറമ്പ്, പിണറായി, കുന്നോത്ത് പറമ്പ്, ഇരിട്ടി നഗരസഭ ,പേരാവൂര്‍, ആന്തൂര്‍ നഗരസഭ, എന്നിവിടങ്ങളിലായി എട്ട് ടെയ്ക്ക് എ ബ്രേയ്ക്ക് സംവിധാനങ്ങള്‍ പ്രവര്‍ത്തനം ആരംഭിക്കും. 

കേളകം, കുറുമാത്തൂര്‍ തദ്ദേശ സ്ഥാപന പരിധികളിലായി രണ്ട് മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്‍ട്രലുകള്‍ കൂടി പ്രവര്‍ത്തനം ആരംഭിക്കും. പേരാവൂര്‍, പരിയാരം, അയ്യന്‍കുന്ന്, ഉളിക്കല്‍, മാടായി, തലശ്ശേരി നഗരസഭ, കുത്തു പറമ്പ് നഗരസഭ എന്നിപിടങ്ങളിലെ എം.സി.എഫുകളുടെ വികസിപ്പിച്ച പ്ലാന്റുകളുടെ പ്രവര്‍ത്തന ഉദ്ഘാടനവും ഒക്ടോബര്‍ രണ്ടിന് നടക്കും.

13 മിനി എം.സി എഫുകള്‍ കൂടി ഒക്ടോബര്‍ രണ്ടിന് ജില്ലയില്‍ മാലിന്യശേഖരണ സംവിധാനങ്ങളുടെ ഭാഗമായി മാറും. ജില്ലയില്‍ നാല് പഞ്ചായത്തുകളില്‍ കൂടി പുതുതായി സി സി ടി വികള്‍ മിഴിതുറക്കും. പടിയൂര്‍, ഉദയഗിരി , പട്ടുവം, കൊട്ടിയൂര്‍, എന്നിവിടങ്ങളിലാണ് പുതുതായി സിസിടിവി ഉദ്ഘാടനം ചെയ്യപ്പെടുന്നത്. 

ന്യൂമാഹി, അഞ്ചരക്കണ്ടി, പെരിങ്ങോം വയക്കര പഞ്ചായത്തുകളിലെ എം.സി.എഫുകളില്‍ ബെയ്ലിങ് യന്ത്രങ്ങള്‍ ഒക്ടോബര്‍ രണ്ടുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. കതിരൂര്‍, കേളകം ചെമ്പിലോട്, എഴോം വേങ്ങാട്, മുഴപ്പിലങ്ങാട്, അഴിക്കോട്, പയ്യന്നൂര്‍, ചൊക്ലി, പന്ന്യന്നൂര്‍, ചിറ്റാരിപറമ്പ് ടൗണുകളുടെ സൗന്ദര്യവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒക്ടോബര്‍ രണ്ടിന് തുടക്കമാവും. ജില്ലയില്‍ 93 തദ്ദേശ സ്ഥാപനങ്ങളിലും വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളാണ് ഉദ്ഘാടനത്തിനായി ഒരുങ്ങിയിട്ടുള്ളത്.




0/Post a Comment/Comments