ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ഡി.എ, ഡി.ആര്‍ അനുവദിച്ചു


തിരുവനന്തപുരം: സംസ്ഥാന സര്‍വീസ് ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു.

സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

യു ജി സി, എ ഐ സി ടി ഇ, മെഡിക്കല്‍ സര്‍വീസ് ഉള്‍പ്പെടെ എല്ലാ മേഖലയിലും ഡി എ, ഡി ആര്‍ വര്‍ധനവിന്റെ ആനുകൂല്യം ലഭിക്കും.

ഇതുവഴി സര്‍ക്കാരിന്റെ വാര്‍ഷിക ചെലവില്‍ ഏകദേശം 2000 കോടി രൂപയുടെ വര്‍ധനവ് ഉണ്ടാകും. അനുവദിച്ച ഡി എ, ഡി ആര്‍ അടുത്ത മാസത്തെ ശമ്പളത്തിനും പെന്‍ഷനും ഒപ്പം കിട്ടിത്തുടങ്ങും.



0/Post a Comment/Comments