ക്ഷാമബത്ത വര്‍ധിപ്പിച്ചു: കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുംദീപാവലി സമ്മാനം


കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ദീപാവലി സമ്മാനം.

ദീപാവലിക്ക് മുന്നോടിയായി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമ ബത്ത (ഡി.എ) മൂന്ന് ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു.

ബുധനാഴ്ച രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതോടെ ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ 53 ശതമാനമായി വര്‍ധിക്കും. നിലവില്‍ ഇത് 50 ശതമാനമാണ്.

ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.

ഒരുകോടിയിൽ അധികം വരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഇതിൻ്റെ ഗുണം ലഭിക്കും.



0/Post a Comment/Comments