1,444 മുതല്‍ ടിക്കറ്റ്, യാത്രക്കാര്‍ക്ക് വന്‍ ഓഫറുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്


ന്യൂഡല്‍ഹി: വിമാന ടിക്കറ്റില്‍ വന്‍ ഓഫറുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. എക്‌സ്പസ്ര് ലൈറ്റ് ഓഫര്‍ പ്രകാരം 1,444 രൂപ മുതല്‍ ടിക്കറ്റുകള്‍ ലഭ്യമാണ്.

നവംബര്‍ 13ന് വരെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. നവംബര്‍ 19 മുതല്‍ 2025 ഏപ്രില്‍ 30 വരെയുള്ള യാത്രക്കാണ് ഈ ഓഫര്‍. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്താല്‍ സര്‍വീസ് ചാര്‍ജും ഉണ്ടാവില്ല. 1599 രൂപ മുതലുള്ള എക്‌സ്പ്രസ് വാല്യു ഓഫറും എയര്‍ ഇന്ത്യ നല്‍കുന്നുണ്ട്.

എക്‌സ്പ്രസ് ലൈറ്റ് പാക്കേജ് പ്രകാരം മൂന്ന് കിലോഗ്രാമാണ് കാബിന്‍ ബഗ്ഗേജായി കൊണ്ടുപോകാനാകുക. ആഭ്യന്തര ടിക്കറ്റില്‍ 1000 രൂപ അധികം നല്‍കിയാല്‍ 15 കിലോ ചെക്കിന്‍ ബഗ്ഗേജ് സൗകര്യമുണ്ടാകും. അന്താരാഷ്ട്ര ടിക്കറ്റില്‍ 1300 രൂപക്ക് 20 കിലോഗ്രാം ലഭിക്കും.

ബിസിനസ് ക്ലാസിന് 25 ശതമാനം ഡിസ്‌കൗണ്ടും ലോയല്‍റ്റി അംഗങ്ങള്‍ക്ക് അധിക ആനുകൂല്യങ്ങളുമുണ്ട്. പതിവ് യാത്രക്കാര്‍ക്ക് പ്രീമിയം ഭക്ഷണം, ഇഷ്ടപ്പെട്ട സീറ്റ്, എക്‌സ്പ്രസ് സര്‍വീസ് എന്നിവയില്‍ 25 ശതമാനം ഇളവും ലഭ്യമാണ്.




0/Post a Comment/Comments