ഇതുവരെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാത്ത പെൻഷൻകാർ ശ്രദ്ധിക്കുക, കേന്ദ്ര-സംസ്ഥാന സർക്കാർ പെൻഷൻകാർക്ക് ലൈഫ് സർട്ടിഫിക്കറ്റുകളോ ജീവൻ പ്രമാണപത്രമോ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 30 ആണ്.
സാധാരണയായി ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള സമയം നവംബർ ഒന്ന് മുതലാണ് ആരംഭിക്കുക. എന്നാല്‍ ഇത്തവണ അത് ഒക്ടോബർ 1 മുതല്‍ ആരംഭിച്ചിരുന്നു. ഇനിയും ലൈഫ് സർട്ടിഫിക്കറ്റ് സർപ്പിക്കാത്തവർ അവസാന നിമിഷത്തേക്ക് മാറ്റിവെക്കാതെ എത്രയും വേഗം സമർപ്പിക്കുന്നതായിരിക്കും ഉചിതം കാരണം, നവംബർ 30 നകം ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചില്ലെങ്കില്‍ പെൻഷൻ മുടങ്ങാനിടയുണ്ട്.
അതേസമയം, പല കാരണങ്ങളാല്‍ സമയത്തിനുള്ളില്‍ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ സാധിച്ചില്ലെങ്കില്‍ അടുത്ത മാസമോ അതിനുശേഷമോ സമർപ്പിക്കാം. എന്നാല്‍, ലൈഫ് സർട്ടിഫിക്കറ്റ് സെൻട്രല്‍ പെൻഷൻ പ്രോസസ്സിംഗ് സെന്ററുകളില്‍ (സിപിപിസി) എത്തിയതിനുശേഷം മാത്രമേ തുക വിതരണം ചെയ്യൂ.
ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിനുള്ള രേഖകള്‍
1 പിപിഒ നമ്ബർ
2 ആധാർ നമ്ബർ
3 ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍
4ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്ബർ
പെൻഷൻകാർക്ക് അവരുടെ ലൈഫ് സർട്ടിഫിക്കറ്റുകള്‍ ഈ ഏഴ് രീതികളിലൂടെ സമർപ്പിക്കാം.
1) ജീവൻ പ്രമാണ്‍ പോർട്ടല്‍
2) "UMANG" മൊബൈല്‍ ആപ്പ്
3) ഡോർസ്റ്റെപ്പ് ബാങ്കിംഗ് (DSB)
4) പോസ്റ്റ് ഓഫീസുകളില്‍ ബയോമെട്രിക് ഉപകരണങ്ങള്‍ വഴി.
5) വീഡിയോ അടിസ്ഥാനമാക്കിയുള്ള ഉപഭോക്തൃ ഐഡന്റിഫിക്കേഷൻ പ്രക്രിയ വഴി
6) ഫെയ്‌സ് ഓതന്റിക്കേഷൻ
7) നേരിട്ട് ബാങ്കിലെത്തി ലൈഫ് സർട്ടിഫിക്കറ്റ് ഫോമുകള്‍ നല്‍കാം.
റിട്ടയർമെന്റിനു ശേഷം വരുമാനം ലഭിക്കുന്നത് അല്ലെങ്കില്‍ സമ്ബാദ്യമുണ്ടാകുന്നത് മുതിർന്ന പൗരൻമാരെ സംബന്ധിച്ച് വലിയ ആശ്വാസമുള്ള കാര്യമാണ്. റിട്ടയർമെന്റിനു ശേഷമുള്ള സുഖപ്രദമായ ജീവിതം നയിക്കാനുള്ള വരുമാന സ്രോതസ്സാണ് പെൻഷൻ. 60-നും 80-നും ഇടയില്‍ പ്രായമുള്ള എല്ലാ പെൻഷൻകാരും പ്രതിമാസ പെൻഷൻ ലഭിക്കുന്നതിന് ജീവൻ പ്രമാണ്‍ പത്രം സമർപ്പിക്കേണ്ടത് നിർബന്ധമാണ്.
Post a Comment