എയ്ഡ്‌സ് ബോധവത്കരണ കലാജാഥ പര്യടനം ആരംഭിച്ചു


കണ്ണൂർ: കേരള സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി, ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ സംഘടിപ്പിക്കുന്ന എച്ച് ഐ വി, എയ്ഡ്‌സ് ബോധവത്കരണ കലാജാഥ 'ഫോക് ഫെസ്റ്റ് 2024' ന്റെ ജില്ലാതല  പര്യടന പരിപാടിക്ക് തുടക്കമായി. കലാജാഥയുടെ ഉദ്ഘാടനം പള്ളിക്കുന്നിലെ ജില്ലാ ജയിലിൽ ജില്ലാ എയ്ഡ്‌സ് ആൻഡ് ടി ബി നിയന്ത്രണ ഓഫീസർ ഡോ. സോനു. ബി.നായർ നിർവഹിച്ചു. 

ബാലുശ്ശേരി മനോരഞ്ജൻ ആർട്സ് ക്ലബ്,കലാകാരന്മാർ അവതരിപ്പിച്ച തെരുവുനാടകവും നടന്നു. തുടർന്ന് പാപ്പിനിശ്ശേരി ആരോഗ്യ ബ്ലോക്കിലെ അരോളി ഗവ. ഹൈ സ്‌കൂളിലും പഴയങ്ങാടി ആരോഗ്യ ബ്ലോക്കുകളിലെ പി ജെ എച്ച് എസ് എസ് പുതിയങ്ങാടിയിലും പഴയങ്ങാടി ബസ് സ്റ്റാൻഡിലും പരിപാടികൾ അരങ്ങേറി. 

നവംബർ 12 ന് തളിപ്പറമ്പ്, പെരിങ്ങോം, ഒടുവള്ളിത്തട്ട്, തളിപ്പറമ്പ് നഗരസഭ എന്നിവിടങ്ങളിൽ കലാജാഥ പര്യടനം നടത്തും.
മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇപ്പോൾ 17 മുതൽ 23 വയസ്സ് വരെയുള്ളവരിലാണ് കൂടുതലായും എച്ച് ഐ വി കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. 

ജില്ലയിലെ 15 കേന്ദ്രങ്ങളിലെ പര്യടനത്തിന് ശേഷം നവംബർ 14 ന് ചേലോറ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ ആദ്യ ഘട്ട പര്യടനം സമാപിക്കും. സംസ്ഥാന വ്യാപകമായി കലാജാഥ പര്യടനം നടത്തുണ്ട്. ജില്ലാ ജയിൽ സൂപ്രണ്ട് കെ.കെ റെനിൽ അധ്യക്ഷനായിരുന്നു. ജയിൽ വെൽഫയർ ഓഫീസർ ആർ.കെ അമ്പിളി, ഇ പ്രസൂഭൻ, പ്രിസൺ കോർഡിനേറ്റർ സുഭിക്ഷ, ജില്ലാ ഡെപ്യൂട്ടി എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർമാരായ എസ്.എസ് ആർദ്ര, ടി.സുധീഷ് എന്നിവർ സംസാരിച്ചു.




0/Post a Comment/Comments