കണ്ണൂർ: ആർഎസ്എസ് നേതാവായിരുന്ന പുന്നാട് അശ്വിനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഇന്ന് വിധി. എൻഡിഎഫ് പ്രവർത്തകരായ 14 പേരാണ് പ്രതികൾ. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക.
2005 മാര്‍ച്ച് 10ന് കണ്ണൂരില്‍നിന്ന് പേരാവൂരിലേക്കുള്ള യാത്രാമധ്യേ ഇരിട്ടി പയഞ്ചേരി മുക്കില്‍ ബസ് തടഞ്ഞ് അശ്വനികുമാറിനെ ബസിനകത്ത് കയറി പ്രതികള്‍ കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
എൻ.ഡി.എഫ് പ്രവർത്തകരായ 14 പേരാണ് കേസിലെ പ്രതികള്‍. ഒന്നാംപ്രതി പുതിയ വീട്ടില്‍ അസീസ്, രണ്ടാം പ്രതി കുഞ്ഞറക്കല്‍ തെയ്യടവളപ്പില്‍ നൂഹുല്‍ അമീല്‍, മൂന്നാം പ്രതി എം.പി. മര്‍ഷൂക്ക് എന്നിവർ വെട്ടിക്കൊലപ്പെടുത്തിയെന്നും നാലുമുതല്‍ ഒമ്ബതുവരെയുള്ള പ്രതികള്‍ ബസിനെ ജീപ്പില്‍ പിന്തുടർന്ന് റോഡില്‍ ബോംബെറിയുകയും ആളുകളെ ആയുധം കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും 10 മുതല്‍ 12 വരെ പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നും 13, 14 പ്രതികള്‍ ബോംബ് നിർമിക്കാനാവശ്യമായ സ്ഫോടക വസ്തുക്കള്‍ വാങ്ങിനല്‍കിയെന്നുമാണ് കേസ്.
ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരായ പി.കെ. മധുസൂദനന്‍, കെ. സലീം, എം. ദാമോദരന്‍, ഡി. സാലി, എം.സി. കുഞ്ഞിമൊയ്തീന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തിയത്. 2009 ജൂലൈ 31നാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ജോസഫ് തോമസ്, അഡ്വ. പി. പ്രേമരാജന്‍, പ്രതികള്‍ക്കുവേണ്ടി അഡ്വ. പി.സി. നൗഷാദ്, അഡ്വ. രഞ്ജിത്ത് മാരാര്‍ എന്നിവരാണ് ഹാജരായത്.
Post a Comment