കണിച്ചാർ :ശിശുദിനാഘോഷം
കണിച്ചാർ ഡോ. പൽപ്പു മെമ്മോറിയൽ യുപി സ്കൂളിൽ ശിശുദിനം വർണ്ണശബളമായ റാലിയോടെയും വിപുലമായ പരിപാടികളോടെയുംആഘോഷിച്ചു.പി.ടി.എ പ്രസിഡണ്ട് ശ്രീ.ഷിജു ഇ.സി അധ്യക്ഷത വഹിച്ച ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് എം.പി മായ സ്വാഗതം ആശംസിച്ചു.കണിച്ചാർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മിറ്റി ചെയർമാൻ ശ്രീ ജോജൻ എടത്താതെ ശിശുദിന സന്ദേശം നൽകി.കണിച്ചാർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംങ് കമ്മിറ്റി ചെയർമാൻ ശ്രീ തോമസ് വടശ്ശേരി, SNDP യോഗം കണിച്ചാർ ശാഖ പ്രസിഡണ്ട് ശ്രീ. ശ്രീനിവാസൻ ടി.ടി,മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി.അമ്പിളി സുരേഷ് തുടങ്ങിയവർ ചടങ്ങിന് ആശംസകൾ നേർന്നു സംസാരിച്ചു.സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ ശ്രീമതി ആതിര.ടി ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി.
Post a Comment