കണിച്ചാർ: കണിച്ചാർ ഡോ. പൽപ്പൂ മെമ്മോറിയൽ യു.പി സ്കൂളിൽ ഹരിത വിദ്യാലയ പ്രഖ്യാപനവും കലാ- കായിക- ശാസ്ത്രമേളകളിൽ ഉന്നത വിജയം കൈവരിച്ച പ്രതിഭകൾക്കുള്ള അനുമോദന സദസും സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡണ്ട് ശ്രീ.ഷിജു ഇ.സി അധ്യക്ഷത വഹിച്ച ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി. മായ എൻ.വി സ്വാഗതം ആശംസിച്ചു. കണിച്ചാർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പറും, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ ശ്രീ.തോമസ് വടശ്ശേരി പരിപാടി ഉദ്ഘാടനം ചെയ്തു.ഹരിത വിദ്യാലയം പദ്ധതി വിശദീകരണം കണിച്ചാർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.ജോജൻ എടത്താഴെ നിർവഹിച്ചു.കലാ-കായിക ശാസ്ത്രമേളകളിൽ ഉന്നത വിജയം കൈവരിച്ച പ്രതിഭകളെ എസ്.എൻ.ഡി.പി യോഗം കണിച്ചാർ ശാഖാ പ്രസിഡണ്ട് ശ്രീ ശ്രീനിവാസൻ ടി.ടി അനുമോദിച്ചു. പിടിഎ വൈസ് പ്രസിഡണ്ട് ഡോ. ദിവിന സി ദിവാകരൻ ആശംസ നേർന്ന് സംസാരിച്ചു. ഹെൽത്ത് ക്ലബ് കൺവീനർ ശ്രീമതി.ശ്രീഷ്മ എം.എസ് കൃതജ്ഞത രേഖപ്പെടുത്തി.
Post a Comment