കണ്ണൂർ: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് പയ്യന്നൂർ ഖാദി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ ഖാദി ഗ്രാമ സൗഭാഗ്യയിൽ റിഡക്ഷൻ മേള ആരംഭിച്ചു. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ ഖാദി വസ്ത്രം തിലകരാജിന് നൽകിക്കൊണ്ട് മേള ഉദ്ഘാടനം ചെയ്തു.
ഖാദി രാജ്യത്തിന്റെ ദേശീയതയുടെ പ്രതീകമാണെന്നും ഖാദി തൊഴിലാളികളെ സംരക്ഷിക്കാനാണ് ബോർഡ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പയ്യന്നൂർ ഖാദി കേന്ദ്രം ഡയറക്ടർ ഇൻ ചാർജ് വി ഷിബു, കണ്ണൂർ ജില്ലാ പ്രോജക്ട് ഓഫീസർ ഷോളി ദേവസ്യ, വില്ലേജ് ഇൻഡിസ്ട്രീസ് ഓഫീസർ കെ.വി ഫാറൂഖ്, ജൂനിയർ സൂപ്രണ്ടുമാരായ ദീപേഷ് നാരായണൻ, ശ്രീജിത്ത് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
റിഡക്ഷൻ മേളയിൽ ചൂരൽ കസേര, റെഡിമെയ്ഡ് ഷർട്ടുകൾ, ബെഡ്ഷീറ്റുകൾ, ഖാദി തുണിത്തരങ്ങൾ എന്നിവ വിറ്റഴിക്കുന്നു. തെരഞ്ഞെടുത്ത ഖാദി തുണിത്തരങ്ങൾക്ക് പത്ത് മുതൽ 50 ശതമാനം വരെ വിലക്കിഴിവും 20 ശതമാനം സർക്കാർ റിബേറ്റും ലഭിക്കും. മേള ഡിസംബർ 15ന് അവസാനിക്കും.
Post a Comment