22 ലെ പണിമുടക്ക് അടിച്ചേൽപ്പിച്ചത്: കെ.കെ. രാജേഷ് ഖന്ന


തളിപ്പറമ്പ: കുടിശ്ശികയായ ക്ഷാമബത്ത അനുവദിക്കുക, 12 - ) o ശമ്പള പരിഷ്കരണം നടപ്പാക്കുക, സർക്കാർ വിഹിതം ഉറപ്പാക്കി മെഡിസെപ്പ് ചികിത്സ കാര്യക്ഷമമാക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, ആശ്രിത നിയമനം അടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, കരാർ - പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്സ് ഓർഗനൈസേഷൻസിൻ്റെ (സെറ്റോ) ആഭിമുഖ്യത്തിൽ 2025 ജനുവരി 22 ന് നടക്കുന്ന പൊതുപണിമുടക്കിൻ്റെ പ്രചരണാർത്ഥമുള്ള വാഹന പ്രചരണ ജാഥക്ക് തളിപ്പറമ്പ മിനി സിവിൽ സ്റ്റേഷന് മുന്നിൽ സ്വീകരണം നല്കി.
  സെറ്റോ തളിപ്പറമ്പ താലൂക്ക് ചെയർമാൻ പി.വി. വിനോദിൻ്റെ അധ്യക്ഷതയിൽ എൻ ജി ഒ അസോസിയേഷൻ സംസ്ഥാന വൈസ്  പ്രസിഡണ്ട് കെ. കെ. രാജേഷ് ഖന്ന ഉദ്ഘാടനം ചെയ്തു.  സെറ്റോ കണ്ണൂർ ജില്ലാ ചെയർമാർ എൻ പി ഷനീജ്, കൺവീനർ യു.കെ. ബാലചന്ദ്രൻ , ട്രഷറർ അനീസ് മുഹമ്മദ് , കെ.രമേശൻ മാസ്റ്റർ തുടങ്ങിയവർ ആശംസകളർപ്പിച്ചു. സെറ്റോ താലൂക്ക് കൺവീനർ പി.വി. സജീവൻ മാസ്റ്റർ സ്വാഗതവും  വി.വി. ഷാജി നന്ദിയും പറഞ്ഞു

കെ.വി.മഹേഷ്, കെ.വി. അബ്ദുൾ റഷീദ്, കെ.വി. മെസ്മർ, എ.പ്രേംജി, ബിന്ദു ചെറുവാട്ടിൽ തുടങ്ങിയവർ നേതൃത്വം നല്കി.

0/Post a Comment/Comments