ഉളിക്കൽ: ചരിത്ര പ്രസിദ്ധമായ വയത്തൂർ കാലിയാർ ക്ഷേത്ര ഊട്ട് ഉത്സവത്തിന് വലിയത്തഴത്തിന് അരി അളവ് നടക്കും. കുടകിലെ ചരിത്ര പ്രസിദ്ധമായ പുഗ്ഗേ രമനയിൽ നിന്നും ഇന്നലെ കാളപുറത്ത് കൊണ്ടുവന്ന അരിയാണ് ക്ഷേത്ര ആചാര പ്രകാരം വലിയ തിരുവത്താഴത്തിന് അളക്കുന്നത് ഇതോടെ കുടകരും - മലയാളികളും സംയുക്തമായി നടത്തുന്ന വയത്തൂർ ഊട്ടിന് തുടക്കമായി. കുടക് തക്കറുടെ നേതൃത്വത്തിൽ കൂടൽ കുടക് ഭക്തർ എത്തും. രാവിലെ കുടക് പുഗ്ഗേ മനക്കാരുടെ (പേറളവ് ) അരി അളവ്. വൈകുനേരം തായമ്പക കുടകരുടെ പാട്ട്, വലിയ തിരുവത്താഴത്തിന് അരി അളവ് വൈകുന്നേരം 7 മണി സാംസ്കാരിക സമ്മേളനം കർണ്ണാടക ദേവ സം മന്ത്രി രാമലിംഗ റെഡ്ഡി കടക് എം.എൽ.എ. എ. എസ് പൊന്നണ്ണ എന്നിവർ പങ്കെടുക്കും രാത്രി 8.30 ന് അമല കമ്മ്യുണിക്കേഷൻ്റെ ഗാനമേള എന്നിവ നടക്കും.
Post a Comment