രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്നത് കേരളമാണെന്നും കേന്ദ്രം ആരോഗ്യ മേഖലയ്ക്ക് പണം അനുവദിക്കുന്നില്ലെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കേന്ദ്രം 800 കോടി രൂപ നല്‍കാനുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും അധികം സൗജന്യ ചികിത്സ നല്‍കുന്നതില്‍ ഒന്ന് കോഴിക്കോട് മെഡിക്കല്‍ കോളജാണ്. കെഎംസിയെ മുഖനേ മരുന്ന് നല്‍കുന്നത്. കോഴിക്കോട് പ്രാദേശികമായി വാങ്ങുന്ന മരുന്നിന് ലഭ്യത കുറവുണ്ടായെന്നും മന്ത്രി പറഞ്ഞു.
എച്ച്ഡിസി വാങ്ങുന്ന മരുന്നിന് ഈ 30 ദിവസത്തിനുള്ളില്‍ 30 കോടി രൂപ കൊടുത്തു. ഈ വര്‍ഷം ബഡ്ജറ്റ് വിഹിതം പൂര്‍ണമായി ലഭിച്ചു. അധികമായി തുക ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കെഎഎസ്പി വഴി 1600 കോടി സംസ്ഥാനം ചെലവ് വഹിക്കുബോള്‍ 150 കോടി മാത്രമാണ് കേന്ദ്രം വഹിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Post a Comment