പാല ഗവ: ഹയർ സെക്കൻഡറി സ്കൂൾ സ്കൂൾ വാർഷികത്തിന് തുടക്കം കുറിച്ചു


ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന പാല  ഗവ: ഹയർ സെക്കൻഡറി സ്കൂൾ നൂറാം വാർഷികത്തിന് "പാലൊളി" തുടക്കം കുറിച്ച് കൊണ്ട് സ്കൂളിൽ നിന്നും കാക്കയങ്ങാട് ടൗണിലേക്ക് വിളംബര റാലി നടത്തി .നിശ്ചല ദൃശ്യങ്ങൾ ,മുത്തുക്കുടകൾ ,വിവിധ കലാരൂപങ്ങൾ ,നൃത്താവിഷ്കാരങ്ങൾ ,ശിങ്കാരി - ബാൻ്റ് മേളങ്ങൾ ,പഴശ്ശി രാജ കളരി അക്കാദമിയുടെ കളരി പ്രദർശനം  എന്നിവ താളമേളങ്ങളും വർണ്ണക്കാഴ്ചകളും തീർത്ത റാലിയിൽ എൻ സി സി ,എൻ എസ് എസ് ,എസ് പി സി അംഗങ്ങൾ അകമ്പടിയേകി .മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി ബിന്ദു റാലി ഫ്ലാഗ് ഓഫ് ചെയ്തു .വൈസ് പ്രസിഡൻ്റ് വി വി വിനോദ് ,ജില്ലാ പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ ,ബ്ലോക് പഞ്ചായത്ത് അംഗം ബൈജു വർഗീസ് ,പി ടി എ പ്രസിഡൻ്റ് എ ഷിബു ,വൈസ് പ്രസിഡൻ്റ് പി പി മുസ്തഫ ,സ്കൂൾ പ്രിൻസിപ്പൽ സി സജു ,ഹെഡ്മാസ്റ്റർ കെ ജെ ബിനു മറ്റ് ജനപ്രതിനിധികൾ ,സംഘാടക സമിതി അംഗങ്ങൾ ,രാഷ്ട്രീയ - സാമൂഹ്യ സംഘടനാ നേതാക്കൾ എന്നിവർ നേതൃത്വം നൽകി .വിദ്യാർത്ഥികൾ ,അധ്യാപകർ ,മുൻ കാല അധ്യാപകർ ,പൂർവ്വ വിദ്യാർത്ഥികൾ ,നാട്ടുകാർ എന്നിങ്ങനെ ആയിരക്കണക്കിനാളുകൾ അണിനിരന്ന വിളംബര റാലി നാടിൻ്റെ ആഘോഷമായി മാറി .

0/Post a Comment/Comments