റേഷൻ വാങ്ങുന്നവരുടെ എണ്ണത്തില്‍ കുറവ്: മെയ് മാസ വിതരണം 6 മുതല്‍

ഏപ്രില്‍ മാസത്തെ വിതരണം ഇന്നലെ പൂർത്തിയായപ്പോള്‍ റേഷൻ വാങ്ങിയത് 75,84,760 പേരാണെന്ന് (79.85%) കണക്കുകള്‍ വ്യക്തമാക്കുന്നു. ഏപ്രില്‍ മാസത്തെ റേഷൻ വിതരണം ഇന്നലെ വരെ നീട്ടി നല്‍കിയിരുന്നു. ഇന്നു ഞായറാഴ്ചയായതിനാലും നാളെ മാസാന്ത്യ കണക്കെടുപ്പ് പ്രമാണിച്ചും റേഷൻ കടകള്‍ക്ക് അവധിയാണ്. 

മെയ്യിലെ വിതരണം 6ന് ആരംഭിക്കും. വെള്ള റേഷൻ കാർഡ് ഉടമകള്‍ക്ക് മെയ് മാസം 6 കിലോ ഗ്രാം അരി കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ നല്‍കും. 

നീല കാർഡിലെ ഓരോ അംഗത്തിനും 2 കിലോ ഗ്രാം അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കില്‍ സാധാരണ വിഹിതം ലഭിക്കും. സ്‌പെഷല്‍ വിഹിതമായി 3 കിലോ ഗ്രാം അരി കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ നല്‍കും.

0/Post a Comment/Comments