മട്ടന്നൂര്‍: ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മെയ് 9ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. അന്ന് തന്നെ മട്ടന്നൂരില്‍ നിര്‍മ്മിക്കുന്ന ഹജ്ജ് ഹൗസിന്റെ തറക്കല്ലിടലും മുഖ്യമന്ത്രി നിര്‍വ്വഹിക്കും. ഹജ്ജ് കാര്യ വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ അധ്യക്ഷനാവും. വിമാനത്താവള പദ്ധതി പ്രദേശത്ത് കിന്‍ഫ്ര വിമാനത്താവള വികസനത്തിന് വേണ്ടി ഏറ്റെടുത്ത ഒരു ഏക്കര്‍ സ്ഥലമാണ് വിമാനത്താവള അതോറിറ്റിക് ഹജ്ജ് ഹൗസ് നിര്‍മ്മാണത്തിന് വേണ്ടി കൈമാറുന്നത്. അതിന്റെ നടപടികള്‍ പൂര്‍ത്തിയായി വരുന്നു.
Post a Comment