രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഈ മാസം 19-നാണ് രാഷ്ട്രപതി
ശബരിമലയില്‍ എത്തുന്നത്. രാഷ്ട്രപതി ഭവനില്‍ നിന്ന് ഇതുസംബന്ധിച്ച
അറിയിപ്പ് തിരുവിതാംകൂര്‍ ദേവസ്വം വകുപ്പിന് നല്‍കി. 18-ന് പാല സെന്റ് തോമസ്
കോളേജിലെ ജൂബിലി സമ്മേളനത്തില്‍ രാഷ്ട്രപതി പങ്കെടുക്കും. തുടര്‍ന്ന് 19-ന്
പമ്പയിലെത്തി ശബരിമലയിലേക്ക് പോകുമെന്നാണ് വിവരം.
ശബരിമല നട ഇടവ മാസ പൂജയ്ക്കായി തുറക്കുമ്പോള്‍ രാഷ്ട്രപതി എത്തുമെന്ന്
പൊലീസിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും നേരത്തെ അനൗദ്യോഗിക
അറിയിപ്പ് ലഭിച്ചിരുന്നു. ഇതിലാണിപ്പോള്‍ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിരിക്കുന്നത്.
രാഷ്ട്രപതിയെത്തുന്ന ദിവസം ശബരിമലയില്‍ കടുത്ത നിയന്ത്രണങ്ങളുണ്ടാകും.
Post a Comment