വന്യജീവി വരഘോഷം 2021 നോടാനുബന്ധിച്ച് ആറളം വൈൽഡ്‌ലൈഫ് ഡിവിഷനിൽ വിവിധ പരിപാടികൾക്ക് തുടക്കമായി

 വന്യജീവി വരഘോഷം ഉദ്ഘാടനം ആറളം വന്യജീവി സാങ്കേതത്തിൽ വളയംചാൽ വെച്ച് നടത്തി. ആറളം വൈൽഡ്‌ലൈഫ് വാർഡൻ വി സന്തോഷ്‌കുമാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ.വി രാജേഷ് ഉൽഘാടനം ചെയ്തു. ആറളം ഗ്രാമപഞ്ചായത്ത് മെമ്പർ മിനി ദിനേശൻ ആശംസയർപ്പിച്ചു സംസാരിച്ചു. ആറളം അസി. വൈലഡ്‌ലൈഫ് വാർഡൻ എൻ അനിൽകുമാർ സ്വാഗതവും, വിനു കയലോടാൻ സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ നന്ദിയും പറഞ്ഞു. വച്ചർമാർക്കും ഇ.ഡി.സി ഗൈഡുമാർക്കും പ്രകൃതി സംരക്ഷണ ബോധവൽക്കരണ ക്ലാസ് നടത്തി. തുടർന്ന് വൈൽഡ്‌ലൈഫ് വാർഡൻ, അസി. വൈൽഡ്‌ലൈഫ് വാർഡൻ എന്നിവരുടെ നേതൃത്വത്തിൽ  ജീവനക്കാരും വാച്ചർമാരും കൂടി സങ്കേതം പരിസരവും ചീങ്കണ്ണിപ്പുഴ തീരവും ശുചീകരിച്ചു.

0/Post a Comment/Comments