സോഷ്യല്‍ വര്‍ക്കര്‍ നിയമനം

ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ സോഷ്യല്‍ വര്‍ക്കര്‍ തസ്തികയിലേക്ക് വനിതാ ഉദ്യോഗാര്‍ഥികളെ ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് സോഷ്യോളജി, സൈക്കോളജി, സോഷ്യല്‍വര്‍ക്ക് എന്നിവയിലേതെങ്കിലുമുള്ള ബിരുദമോ ബിരുദാനന്തര ബിരുദമോ ആണ് യോഗ്യത. ഉയര്‍ന്ന പ്രായപരിധി 40 വയസ്. ഫോട്ടോ, യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ഒക്ടോബര്‍ എട്ടിന് വൈകിട്ട് അഞ്ച് മണിക്കകം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, മുന്‍സിപ്പല്‍ ടൗണ്‍ഹാള്‍ ഷോപ്പിംഗ് കോപ്ലക്സ്, തലശ്ശേരി 670104 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭിക്കണം. ഫോണ്‍: 0490 2967199.




0/Post a Comment/Comments