ഇരിട്ടി : കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ മേഖലയിലെ പ്രധാന ക്ഷേത്രങ്ങളിൽ സുരക്ഷാ സവിധാനങ്ങൾ ഒരുക്കി നവരാത്രി ആഘോഷം നടക്കും. കീഴൂർ മഹാദേവ ക്ഷേത്രത്തിൽ 9 ദിവസവും രാവിലെ 6.30 മുതൽ ലളിതാ സഹസ്രനാമ ജപം , ദേവീ മാഹാത്മ്യ പാരായണം, വൈകുന്നേരം ഭജന , നിറമാല എന്നിവ നടക്കും. ദുർഗ്ഗാഷ്ടമി ദിവസമായ 13 ന് വൈകുന്നേരം ഗ്രന്ഥം വെപ്പ്, മഹാനവമി ദിവസമായ 14 ന് ഗ്രന്ഥപൂജ, വിജയദശമി ദിനമായ 15 ന് രാവിലെ 6. 30 ന് ഗ്രന്ഥമെടുപ്പ് , വിദ്യാരംഭം, വാഹനപൂജ എന്നിവയും നടക്കും.
കീഴൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ എല്ലാ ദിവസവും രാവിലെ ലളിതാസഹസ്രനാമാർച്ചന , വൈകുന്നേരം ഭജന , നിറമാല എന്നിവ നടക്കും ദുർഗ്ഗാഷ്ടമി നാളിൽ ഗ്രന്ഥം വെപ്പ്, മഹാനവമിയിൽ ഗ്രന്ഥപൂജ, വിജയദമി ദിനത്തിൽ രാവിലെ ഗ്രന്ഥമെടുപ്പ് , വാഹനപൂജ , വിദ്യാരംഭം വൈകുന്നേരം 5 മണിക്ക് മേഖലയിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള വിദ്യാഗോപാല മന്ത്രാർച്ചന എന്നിവയും നടക്കും.
കൈരാതി കിരാത ക്ഷേത്രത്തിൽ എല്ലാ ദിവസവും രാവിലെ ലളിത സഹസ്ര നാമാർച്ചന , വൈകുന്നേരം നിറമാല 13,14 തീയതികളിൽ ഗ്രന്ധംവെപ്പ് , ഗ്രന്ഥപൂജ വിജയദശമിദിനത്തിൽ വാഹനപൂജ , വിദ്യാരംഭം എന്നിവ നടക്കും.
കീഴൂർ വൈരീഘാതകൻ ഭഗവതി ക്ഷേത്രത്തിൽ രാവിലെ 7 മണിമുതൽ ലളിതാ സഹസ്രനാമാർച്ചന, ദേവീ മാഹാത്മ്യ പാരായണം, വൈകുന്നേരം ഭജന, നിറമാല, 13,14,15 തീയതികളിൽ ഗ്രന്ധംവെപ്പു , ഗ്രന്ഥപൂജ , വാഹനപൂജ, വിദ്യാരംഭം എന്നീ ചടങ്ങുകൾ നടക്കും.
മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ എല്ലാ ദിവസവും നവരാത്രി വിശേഷാൽ പൂജകൾക്ക് പുറമെ വിശേഷാൽ തായമ്പകയും മറ്റ് ക്ഷേത്ര ചടങ്ങുകളും നടക്കും. വിജയ ദശമി ദിനത്തിൽ കൊവിഡ് പ്രോട്ടോകോളുകൾ പാലിച്ച് വിദ്യാരംഭ ചടങ്ങുകളും നടക്കും.
കല്ലുമുട്ടി ശ്രീനാരായണഗുരു മന്ദിരത്തിൽ വച്ച് വിജയദശമി ദിനത്തിൽ രാവിലെ 7 മണി മുതൽ കുട്ടികൾക്ക് വിദ്യാരംഭവും, വാഹനപൂജയും നടക്കും. വിദ്യാരംഭം രജിസ്ട്രേഷന് ഇരിട്ടി എസ്എൻഡിപി യൂണിയൻ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ - 8281175355 - 9495722826.
Post a Comment