സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന്‍റെ വില 10 രൂപ വർധിച്ച് 4455 രൂപയിലെത്തി. 35,640 രൂപയാണ് പവന്‍റെ വില. അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡിന്‍റെ വില ഉയർന്നത് ഇന്ത്യയിലും പ്രതിഫലിക്കുകയായിരുന്നു.
എം.സി.എക്സിൽ സ്വർണം 0.44 ശതമാനം ഉയർന്ന് 47,488ലാണ് വ്യാപാരം പുരോഗമിക്കുന്നത്. സ്വർണത്തിന്‍റെ ഡിസംബറിലെ ഭാവിവില 1784.90 ഡോളറാണ്. കഴിഞ്ഞ ദിവസം രൂപ ശക്തിപ്രാപിച്ചത് സ്വർണവിലയേയും സ്വാധീനിച്ചിരുന്നു. ഇതുമൂലം ബുധനാഴ്ച വിലയിൽ കുറവുണ്ടായി.
ഡോളർ ഇൻഡക്സ് മൂന്നാഴ്ചക്കിടയിലെ കുറഞ്ഞ നിരക്കിലാണ് ബുധനാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. എന്നാൽ വരും മാസങ്ങളിൽ അഗോള സമ്പദ്വ്യവസ്ഥയിലെ ചലനങ്ങൾ വരും മാസങ്ങളിൽ സ്വർണവിലയിൽ കാര്യമായ ചാഞ്ചാട്ടങ്ങൾക്ക് കാരണമാവുമെന്നാണ് വിദഗ്ധാഭിപ്രായം.
Post a Comment