കണ്ണൂർ: ഇരിട്ടിയിൽ നിന്നും രോഗിയുമായി എകെജി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസാണ് കണ്ണൂർ താണയിൽ അപകടത്തിൽപ്പെട്ടത്.
നിയന്ത്രണം വിട്ട് സിഗ്നൽ തൂണിലിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ പടിയൂർ സ്വദേശികളായ ആംബുലൻസ് ഡ്രൈവർ ആൻവിൻ (20), സഹായി അഖിൽ ജോർജ് (22) എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൂണ് റോഡിന് കുറുകെ വീണത് കാരണം ഗതാഗതം തടസ്സപ്പെട്ടു. ആംബുലൻസ് ഭാഗികമായി തകർന്നു.
ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയെ മറ്റൊരു ആംബുലൻസിൽ കയറ്റി ആശുപത്രിയിലേക്ക് മാറ്റി. അഗ്നിശമന സേനയും പൊലീസും എത്തി റോഡ് തടസ്സം നീക്കം ചെയ്തു.
Post a Comment