കണ്ണൂർ : സുരേഷ് ഗോപി എംപിയുടെ ഒരുവര്‍ഷം ഒരുകോടി തെങ്ങിന്‍ തൈകള്‍ നടീല്‍ പദ്ധതിയായ സ്‌മൃതികേരത്തിന്റെ ജില്ലാതല ഉദ്ഘാടനം രാവിലെ താവക്കര വലിയ വളപ്പ് കാവിന്റെ പരിസരത്ത് തെങ്ങിൻ തൈ നട്ടുകൊണ്ട് നടന്നു . പരിപാടിയുടെ ഭാഗമായി മികച്ച ഇനം തെങ്ങിൻ തൈകൾ വിതരണവും നടന്നു . പരിപാടിയിൽ ജില്ലാ പ്രസിഡന്റെ എൻ ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു . ബിജെപി സംസ്ഥാന സെക്രെട്ടറി കെ രഞ്ജിത് , ജില്ലാ ജനറൽ സെക്രട്ടറി കെ കെ വിനോദ് കുമാർ , ജില്ലാ ട്രഷറർ യൂ.ട്ടി. ജയന്തൻ , യൂ വ മോർച്ച ജില്ലാ പ്രസിഡന്റ് അരുൺ കൈ തപ്രം , മഹാളാ മോർച്ച ജില്ലാ പ്രസിഡന്റ് സ്മിത ജയമോഹൻ , കണ്ണൂർ മണ്ഡലം അദ്ധ്യക്ഷൻ കെ രതീഷ് , അഴിക്കോട് മണ്ഡലം മണ്ഡലം അദ്ധ്യക്ഷൻ സി സി രതീഷ് തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. കൂടാതെ മുഖ്യ അതി ഥി ആയി റിട്ടേർഡ് ജില്ലാ ജഡ്ജി ശ്രീ എ.എം നസീറും പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി മികച്ച ഇനത്തില്‍പ്പെട്ട കുറ്റ്യാടി തെങ്ങിന്‍തൈകളാണ് കണ്ണൂര്‍ ജില്ലയില്‍ നടുക.രാവിലെ താവക്കര വലിയ വളപ്പ് കാവിന്റെ പരിസരത്ത് നടന്ന പരിപാടിക്കു ശേഷം പൊതുവാച്ചേരി , മൂര്യാട്, ഇരിട്ടി കൈരാതി കിരാതക്ഷേത്ര പരിസരം, പയ്യാവൂര്‍ വാസവപുരംക്ഷേത്ര പരിസരം, പട്ടുവത്തു മാധവാ നഗറിൽ , വൈകുനേരം പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര പരിസരം എന്നിവിടങ്ങളിലും സുരേഷ് ഗോപി തെങ്ങിന്‍തൈകള്‍ നടും. പരിപാടിയില്‍ സംസ്ഥാന-ജില്ലാ നേതാക്കള്‍ പങ്കെടുക്കും
Post a Comment