പരിയാരം: കടന്നപ്പള്ളി കിഴക്കേക്കര ചന്തപ്പുരക്കടുത്ത മാഗലശരി ധർമ്മശാ സ്താക്ഷേത്രത്തിൽ കവർച്ച് ക്ഷേത്ര ത്തിന്റെ പുറത്തെ ഇരുമ്പ് ദണ്ഡാരം തകർത്ത് പണം കവരുകയും ഓഫീ സിന്റെ പൂട്ട് തകർത്ത് മേശവലിപ്പിച്ചു ണ്ടായിരുന്ന 1500രുപ കൈക്കലാക്കു കയും ചെയ്ത കവർച്ചക്കാർ ശ്രീകോവി ലിന്റെ വാതിൽ കുത്തിത്തുറക്കുകയും ചെയ്തു. എന്നാൽ ശ്രീകോവിലിനു ള്ളിൽ സ്വർണ്ണാഭരണങ്ങളൊന്നും ഇല്ലാ ത്തതിനാൽ നഷ്ടമൊന്നും സംഭവിച്ചില്ല.
ശ്രീകോവിലിന്റെ വാതിലും പുറത്തെ ഭണ്ഡാരവും കുത്തിത്തുറക്കാൻ ഉപ യോജിച്ച പിക്കാസ് ശ്രീകോവിലിന്റെ വാതിലിന് ചേർന്ന് ഉപേക്ഷിച്ചനിലയിൽ കാണപ്പെട്ടു. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള വേട്ടക്കൊരുമ കൻ ക്ഷേത്രത്തിന്റെ ഉപക്ഷേത്രമാണിത്. ഇന്ന് രാവിലെ 6.30ഓടെ കഴകക്കാരൻ സുരേഷ് ക്ഷേത്രത്തിലെത്തി ഇപ്പോഴാണ് കവർച്ച നടന്നത് ശ്രദ്ധയിൽപ്പെട്ടത്. വർഷത്തിൽ രണ്ടുതവണ മാത്രമാണ് ഭണ്ഡാരം തുറക്കാറുള്ളത്.
അതിനാൽ പുറത്തെ ഭണ്ഡാരത്തിൽ വലിയ തുക ഉണ്ടാകുമെന്നാണ് കരുതു ന്നത്. ഭണ്ഡാരത്തിൽ കുറച്ചു പണം കവർച്ചക്കാർ എടുക്കാതെ ഉപേക്ഷിച്ചനിലയിലും കാണപ്പെട്ടു. ക്ഷേത നവീകരണസമിതി സെക്രട്ടറി പി, പി. നാരായ ണൻ മാസ്റ്ററുടെ പരാതിയിൽ പരിയാരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധനക്കെത്തി.
കഴിഞ്ഞ ദിവസം പഴയങ്ങാടിയിലെ രണ്ട് ബാങ്കുകളിൽ കവർച്ചാശമം നടന്നിരുന്നു.
Post a Comment