പേരാവൂർ: പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിൽ ഹരിതകേരള മിഷന്റെയും സി ഡബ്ല്യൂ ആർ ഡി എമ്മിന്റെയും സഹായത്തോടെ ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളുടെ സഹകരണത്തോടെ നടത്തുന്ന "ജലാഞ്ജലി ജല സുരക്ഷ" പദ്ധതിയുടെ ലോഗോ പ്രകാശനം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രശസ്ത ചിത്രകാരൻ ജോയ് ചാക്കോ ലോഗോ പ്രകാശനം നടത്തി. യോഗത്തിൽ ലോഗോ നിർമ്മിച്ച വി പി ജ്യോതിഷിനെ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത ദിനേശൻ ആദരിച്ചു. ബ്ലോക്ക് സെക്രട്ടറി ആർ സജീവൻ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ എ ടി കെ മുഹമ്മദ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ പ്രേമി പ്രേമൻ, കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം റിജി, മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു, ആസൂത്രണ സമിതി ഉപ അധ്യക്ഷൻ വിനോദ് മാസ്റ്റർ, നിഷാദ് മണത്തണ, ഇ കെ സൽമ തുടങ്ങിയവർ സംസാരിച്ചു.
Post a Comment