പേരാവൂർ ഹൗസ് ബിൽഡിങ്ങ് സൊസൈറ്റി;പാർട്ടിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി എം.വി ജയരാജൻ





പേരാവൂർ:സഹകരണ ഹൗസ് ബിൽഡിങ്ങ് സൊസൈറ്റിയിൽ വിവാദമായ ചിട്ടി ആരംഭിക്കാൻ പാടില്ല എന്നു തന്നെയായിരുന്ന പാർട്ടി നിലപാടെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ,സഹകരണ വകുപ്പിന്റെ അനുമതി കൂടാതെയാണ് ചിട്ടി ആരംഭിച്ചത്.ബാങ്കിൽ നിക്ഷേപിക്കേണ്ട തുക വക മാറ്റി ചിലവഴിച്ചത് നിയമ വിരുദ്ധമാണ്.സമഗ്ര അന്വേഷണം വേണമെന്ന് സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്.സൊസൈറ്റിയിൽ സഹകരണ വകുപ്പ് നടത്തുന്ന അന്വേഷണം പൂർത്തിയായാൽ കുറ്റക്കാർക്കെതിരെ നിയമപരമായും സംഘടനാപരമായു നടപടി സ്വീകരിക്കുമെന്നും നിക്ഷേപകരുടെ ആവശ്യം തീർത്തും ന്യായമാണെന്നും എം.വി ജയരാജൻ പറഞ്ഞു.



0/Post a Comment/Comments