ചക്കരക്കൽ : മുതുകുറ്റി തൈക്കണ്ടി പീടികക്ക് സമീപം റിയാദിലെ പ്രവാസി സാമൂഹിക പ്രവർത്തകൻ നസീർ മുതുകുറ്റി യുടെയും സഹോദരൻ ഷംസീറിന്റെയും വീടിന് പിറക് വശം പണിതിരുന്ന മതിൽ കാലവർഷ കെടുതിയിൽ തകർന്നു വൻ അപകടം ഒഴിവായി. അപകടം സംഭവിക്കുന്നതിന്റെ തൊട്ടു മുമ്പ് പാൽ വിതരണം നടത്തുന്ന സ്ത്രീയും കുട്ടികളും അപകടം നടന്ന സ്ഥലത്ത് ഉണ്ടായിരുന്നു. ചെമ്പിലോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദാമോദരൻ, വാർഡ് മെമ്പർ ഷൈമ, ചക്കരക്കൽ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ ഇരിവേരി വില്ലേജ് ഓഫിസർ , സയ്യിദ് താജുദ്ധീൻ തങ്ങൾ പുല്ലാര, റസാഖ് മാണിയൂർ,ഹനീഫ സഖാഫി വടകര ,എസ് വൈ എസ് സാന്ത്വനം വളണ്ടിയർ ടീം
എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു അപകടത്തിൽ കിണറും വീടിന്റെ പിറക് വശവും തകർന്നു
Post a Comment