കണ്ണവം സ്റ്റേഷനിലെ ഇൻസ്പെക്ടർക്കും എസ്.ഐ.ക്കും സ്ഥലംമാറ്റം



   

ചിറ്റാരിപ്പറമ്പ്:കണ്ണവം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ.യെ ഒരുസംഘം ആളുകൾ കൈയേറ്റംചെയ്തെന്ന പരാതിക്ക് പിന്നാലെ സ്റ്റേഷൻ ഇൻസ്പെക്ടർക്കും എസ്.ഐ.ക്കും സ്ഥലംമാറ്റം. സ്റ്റേഷൻ ഇൻസ്പെക്ടർ ശിവൻ ചോടത്തിനെ കണ്ണൂർ സ്പെഷ്യൽ ബ്രാഞ്ചിലേക്കും ഗ്രേഡ് എസ്.ഐ. വി.പി.ബഷീറിനെ കൂത്തുപറമ്പ് സ്റ്റേഷനിലേക്കുമാണ് മാറ്റിയത്. കോട്ടയിൽവെച്ച് എസ്.ഐ.യെ കൈയേറ്റംചെയ്ത സംഭവത്തിൽ 20-ഓളം സി.പി.എം. പ്രവർത്തകർക്കെതിരെ കണ്ണവം പോലീസ് കേസെടുത്തിരുന്നു. എന്നാൽ സി.പി.എം. പ്രവർത്തകർ കൈയേറ്റംചെയ്തെന്ന പരാതി അടിസ്ഥാനരഹിതമാണന്നും സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും സി.പി.എം. ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംഭവവുമായി ബന്ധമില്ലന്നും ജനറൽ ട്രാൻസ്‌ഫറിന്റെ ഭാഗമാണ്‌ മാറ്റമെന്നും സ്റ്റേഷൻ അധികൃതർ പറഞ്ഞു.

0/Post a Comment/Comments