കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പള വര്‍ധനയ്ക്ക് സാധ്യത



കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കൂടുതല്‍ സന്തോഷമേകി ശമ്പള വര്‍ധനവിന് വഴിയൊരുങ്ങുന്നു. ഏഴാം ശമ്പള കമ്മീഷനു കീഴില്‍  ജീവനക്കാരുടെ ഫിറ്റ്മെന്റ് ഫാക്ടര്‍ വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ഇത് അടിസ്ഥാന ശമ്പളത്തില്‍ ഉള്‍പ്പെടെ പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷ.ഒരു ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം നിര്‍ണ്ണയിക്കാന്‍ ഏഴാം ശമ്പള കമ്മീഷന്‍ ഉപയോഗിക്കുന്ന ഗുണന സംഖ്യയാണ് ഫിറ്റ്മെന്റ് ഫാക്ടര്‍. 2.57 ശതമാനം ഫിറ്റ്മെന്റ് ഫാക്ടറിനെ അടിസ്ഥാനമാക്കിയാണ് നിലവില്‍ ശമ്പളം ലഭിക്കുന്നത്. ഇത് 3.68 ശതമാനമായി ഉയര്‍ത്തിയാല്‍ ഒരു ജീവനക്കാരന്റെ ശമ്പളത്തില്‍ 8,000 രൂപ വര്‍ധിക്കും. 

നേരത്തെ ഫിറ്റ്മെന്റ് ഫാക്ടര്‍ 2.57 ഇരട്ടിയില്‍ നിന്ന് 3.68 ഇരട്ടിയായി ഉയര്‍ത്തണമെന്ന് നിരവധി സര്‍ക്കാര്‍ ജീവനക്കാരുടെ യൂണിയനുകള്‍  ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തീരുമാനമെടുക്കാതെ നീളുകയായിരുന്നു. കൂടാതെ മിനിമം വേതനം 18,000 രൂപയില്‍ നിന്ന് 26,000 രൂപയായി ഉയര്‍ത്തണമെന്നും യൂണിയനുകള്‍ ആവശ്യപ്പെട്ടിരുന്നു. 50 ലക്ഷത്തിലധികം കേന്ദ്ര ജീവനക്കാര്‍ക്കും 65 ലക്ഷം പെന്‍ഷന്‍കാര്‍ക്കും സര്‍ക്കാരിന്റെ ഈ തീരുമാനം ഗുണം ചെയ്യും.


0/Post a Comment/Comments