സിപിഐ എം പാർടി കോൺഗ്രസ്‌; സെമിനാറിന് നാളെ തുടക്കം, 9ന്‌ സ്‌റ്റാലിൻ

 



കണ്ണൂർ //// സിപിഐ എം 23–-ാം പാർടി കോൺഗ്രസിന്റെ ഭാഗമായി 26 സെമിനാർ കണ്ണൂരിൽ സംഘടിപ്പിക്കും. ‘സാമൂഹ്യപുരോഗതിയിൽ ഗ്രന്ഥശാലകളുടെ പങ്ക്’  വിഷയത്തിൽ 15ന്‌ മയ്യിലാണ്‌ ആദ്യ സെമിനാർ. എല്ലാവിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ചുള്ള ആശയസംവാദമാണ് ലക്ഷ്യമിടുന്നതെന്ന്‌ ജില്ലാ സെക്രട്ടറി എം വി ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


സെമിനാറുകളിൽ മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം പ്രകാശ്‌ കാരാട്ട്‌, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, കോൺഗ്രസ്‌ നേതാക്കളായ ശശി തരൂർ എംപി, കെ വി തോമസ്‌ തുടങ്ങിയവർ പങ്കെടുക്കും. സാംസ്‌കാരിക സമ്മേളനത്തിൽ നടൻ പ്രകാശ്‌രാജ്‌, കവി സച്ചിദാനന്ദൻ തുടങ്ങിയവരും പങ്കെടുക്കും.


ഏപ്രിൽ ഒമ്പതിന്‌ കേന്ദ്ര - സംസ്ഥാന ബന്ധങ്ങളെക്കുറിച്ചുള്ള സെമിനാറിലാണ്‌ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പങ്കെടുക്കുക. മുൻ കേന്ദ്രമന്ത്രി കെ വി തോമസുമുണ്ടാകും


0/Post a Comment/Comments